വന്നണഞ്ഞു ധനുമാസം
മഞ്ഞുതിരുമാതിരയും
മങ്കമാർ തുടിച്ചിറങ്ങി
പൂങ്കുളത്തിൽ പൊന്നുരുകി
നോമ്പു നോറ്റു ദേവീ നീയും
തോഴിമാരുമൊത്തു ചേർന്നു
നീർമണിത്തുകിൽ തഴുകും
ശില്പമായ് നീരാടിയെത്തി
എൻ മനോമാകന്ദം പുല്കും
മുല്ലയായ് തളിർക്കും നിന്റെ
ചാരു മന്ദഹാസം കണ്ടു
നമ്രശീർഷം കൈരവങ്ങൾ
ഈറനോടെ കൈകൾ കൂപ്പി
ദേവനെ നീ തൊഴുതിടുമ്പോൾ
ആറാടി നില്ക്കും വിഗ്രഹമോ?
മാനസം കുഴങ്ങീടുന്നൂ...!
ഇന്നു രാവിൽ പൂനിലാവിൽ
വന്നിടും നീയങ്കണത്തിൽ
നിലവിളക്കിൻ പൊൻ പ്രഭയിൽ
കൈകൾ കൊട്ടി പാടിയാടാൻ
വന്നു നീയോ പാർവ്വതിയായ്
ആടിടുന്നൂഞ്ഞാലു തന്നിൽ
ഗൂഢമായനുരാഗ കാവ്യം
പൂമിഴിയാലെഴുതി ചെമ്മേ
ജീവിതം പൂത്താലമേന്തും
സ്നേഹഗന്ധം വാർന്നൊഴുകും
ദേവി നീ മുടിയിലിന്നു ചൂടും
പാതിരാപ്പൂവിന്റെ പുണ്യം!!
29 comments:
ലളിതം,സുന്ദരം വരികള്‍.
പുതുവത്സരാശംസകള്‍!
മന്ദഹാസ വിരാചിത നയനം
തിരു ചന്ദ്രഹാസ സമയം
മങ്കമാരൊത്തു കളിയാടി
തിരുവാതിര കുളിരും .
ശ്രീ, റിനു, വളരെ നന്ദി .. വന്നതിനും , അഭിപ്രായം രേഖപ്പെടുത്തിയതിനും...
ശുഭാശംസകൾ.....
good attempt..
നന്നായി.......ആശംസകള്‍ .....
ഗാനം മനോഹരമായി
ജീവിതം പൂത്താലമേന്തും
സ്നേഹഗന്ധം വാർന്നൊഴുകും
ദേവി നീ മുടിയിലിന്നു ചൂടും
പാതിരാപ്പൂവിന്റെ പുണ്യം!!
വരികള്‍മനോഹരമായി......
ആശംസകള്‍
വിനീത്, നവാസ്, അജിത് സർ, ആശ ചന്ദ്രൻ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി...
ശുഭാശംസകൾ...
ദേവി നീ മുടിയിലിന്നു ചൂടും
പാതിരാപ്പൂവിന്റെ പുണ്യം!!
.ആശംസകള്‍
നന്ദി സർ...
ശുഭാശംസകൾ......
ഇങ്ങിനെയൊന്ന് പാടിയിട്ട് കാലങ്ങളായി....നല്ല വരികള്‍.
നന്ദി കൂട്ടുകാരാ... നന്ദി ...
ശുഭാശംസകള്......
കാവ്യാതമകം
നന്ദി സർ..
ശുഭാശംസകൾ..
Thiruvathira ravukal marakkan pattatha ormakalanu
അനൂപ്, നന്ദി...
ശുഭാശംസകൾ....
ചാരുതയും സുഗന്ധവുമുള്ള വരികൾ, ഇനിയുമെഴുതുക.
ഈ പ്രോത്സാഹന വരികൾക്കു ഹൃദയം നിറഞ്ഞ നന്ദി......
ശുഭാശംസകൾ......
പ്രിയപ്പെട്ട സുഹൃത്തെ,
ഈണവും താളവും ഭംഗിയുള്ള വരികളും
തിരുവാതിരപാട്ട് പോലെ മനോഹരമായ കവിത
ആശംസകള്‍ !
സ്നേഹത്തോടെ,
ഗിരീഷ്
പ്രിയപ്പെട്ട ഗിരീഷ്,
ഈ സ്നേഹ മസൃണമായ വാക്കുകൾക്കു
ഒരുപാടു നന്ദി..നന്ദി..
ശുഭാശംസകൾ.....
തിരുവാതിരപ്പാട്ടിന്റെതന്നെ ഈണത്തില്‍ പാടി നോക്കി. ഈണം ഇടയ്ക്കു മാറ്റി, കുമ്മിയടിയൊക്കെ ചേര്‍ത്തുകൊണ്ട്. ഇടയ്ക്കു അവിടെയും ഇവിടെയും ചെറുതായി ഒന്ന് rhythm/tempo ശരിയാക്കി എടുത്താല്‍ ഗംഭീരമാവുമെന്നു തോന്നി. അഭിനന്ദനങ്ങള്‍. ആശംസകള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com
നന്മയുടേയും, പഴമയുടെയും ഈ അന്തരീക്ഷവും, ദൃശ്യങ്ങളും, ഓര്‍മ്മകള്‍ പോലും അങ്ങേയറ്റം സന്തോഷവും, സമാധാനവും നല്‍കുന്നു . അങ്ങെയുടെ പല രചനകളും അങ്ങനെയുള്ളതാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. ഈ വരവിനും , വാക്കുകള്‍ക്കും ഒരായിരം നന്ദി...
ശുഭാശംസകള്........
Devi ne innu choodum pathirappoovinte punnyam"
നന്ദി...
ശുഭാശംസകള്...
ഈ മനോഹരമായ വരികൾ പാടിക്കൊണ്ടുള്ള ഒരു തിരുവാതിരക്കളി എന്റെ കണ്മുന്നിൽ ഞാൻ കാണുന്നു. നന്നായെഴുതി. ആശംസകൾ
നമ്ര ശിരസ്കം, നന്ദി..നന്ദി...നന്ദി...
ശുഭാശംസകള്
മനോഹരം .. പാതിരപ്പൂവിന്റെ മണവും ചേലും ഉള്ള വരികള്‍
നന്ദി.. ഈ നല്ല വാക്കുകൾക്ക്
ശുഭാശംസകൾ....
Post a Comment