കൊച്ചുവെളുപ്പിനു കൈതത്തഴപ്പായിൽ
കോച്ചിവിറച്ചു കിടക്കുന്ന നേരത്ത്
മൂടിപ്പുതയ്ക്കും കരിമ്പടക്കീറിലൂ-
ടങ്ങൊരു ചോദ്യമെറിഞ്ഞു ദിനകരൻ
എന്തിത് ..? നിങ്ങളിന്നെന്തിന്നിതിങ്ങനെ..!!.??
ചാടിപ്പിടഞ്ഞൊരു കോട്ടുവായങ്ങിട്ടു
മൂരി നിവർത്തി, കസർത്തൊന്നു കാട്ടുവാൻ
ചുറ്റാൻ മറന്നൊരു ചേല കിടപ്പത്
കണ്ടു കുഞ്ഞണ്ണാറക്കണ്ണനും കൂവിപ്പോയ്...!!!
എന്തിത്...? നിങ്ങളിന്നെന്തിന്നിതിങ്ങനെ..!!.??
ധാവന രാസക്കുഴമ്പുമായ് ഝടിതിയിൽ
ദന്തം വെളുപ്പിക്കാനായിത്തുടങ്ങവെ
ജാലകപ്പഴുതിലൂടെന്നെക്കളിയാക്കി
മുറ്റത്തെ തേന്മാവിന്നിലകളോതീടുന്നു
എന്തിത്...? നിങ്ങളിന്നെന്തിന്നിതിങ്ങനെ..!!.??
ഉന്മേഷച്ചായ കുടിക്കുവാനാശിച്ചു
പാല്പ്പൊടിയരുമയായ് ചാലിച്ചു കിണ്ണത്തിൽ
വടക്കേപ്പറമ്പിലിളം പുല്ലുതിന്നുന്ന
നന്ദിനിപ്പയ്യൊന്നിരുത്തി മൂളീ ക്ഷണം
എന്തിത്...? നിങ്ങളിന്നെന്തിന്നിതിങ്ങനെ..!!.??
ലക്ഷങ്ങൾ. കോടികൾ കാംക്ഷിച്ചു ഞാനിവൻ
ഭാഗ്യക്കുറി ഫലം വീക്ഷിച്ചു നില്‍ക്കവെ
ഒറ്റയ്ക്കു കൂറ്റനാം തീറ്റയുമായ്പ്പോകും
കുഞ്ഞനാം ചോണനുറുമ്പൊന്നുരമ്പുന്നു
എന്തിത്...? നിങ്ങളിന്നെന്തിന്നിതിങ്ങനെ..!!.??
കീർത്തികളേറെപ്പരത്തിയ നാട്ടിലെ
പുത്തനാം വാർത്തയറിഞ്ഞു കുളിർക്കുവാൻ
പത്രമെടുത്തൊന്നു നോക്കിയ നേരത്ത്
പഹയനീ ഞാനുമിഹ ചോദിപ്പൂ കൂട്ടരേ..
എന്തിത്...? നമ്മളിന്നെന്തിന്നിതിങ്ങനെ...!!!..??
62 comments:
ആഹാ... അവസാനം ചോദ്യം എല്ലാരോടുമായോ?
:)
എന്തിത് ..? നിങ്ങളിന്നെന്തിന്നിതിങ്ങനെ..!!.??
നമ്മള് ഇങ്ങിനെയോക്കെയായി ,എങ്ങിനെ എന്നറിയില്ല എങ്ങിനെയോ ?
ആശംസകള്‍
ശ്രീ, രതീഷ് സർ, വളരെ നന്ദി... വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും.
ശുഭാശംസകൾ......
"ധാവന രാസക്കുഴമ്പുമായ്"
ആദ്യമായാണ് ഈ മലയാള വാക്ക് കാണുന്നത്.
വളരെ സന്തോഷം
അതു ശരിയാണോ എന്നു ഇപ്പോഴും എനിക്കറിയില്ല സർ. അങ്ങയുടെ ഈ വരവിനും വാക്കുകൾക്കും ഒരായിരം നന്ദി.
ശുഭാശംസകൾ.......
എങ്ങെനെയെങ്ങനെയെങ്ങനെ...??
അന്തമില്ലാത്ത ചോദ്യങ്ങള്‍
Kalavallabhan പറഞ്ഞ പോലെ 'ദന്തധാവനം...'വല്ലാത്ത അനുഭവമായി.ഊഷ്മളമായ കവിതയുടെ ബിംബ കല്പനകള് ചേതോഹരം!ഓരോന്നും ചോദിക്കുന്ന സ്ഥല-കാല ഭേദങ്ങള്‍ അവസാന വരികളില്‍ പോയി ലയിക്കുന്ന കാഴ്ച അഭിനന്ദനീയം...
സോഗന്ധികം ....
കൊള്ളം കവിത നന്നായി...
ഒന്നു ചിന്തിപ്പിക്കാന്‍ ഒരു ചോദ്യം എറിഞ്ഞു തന്നു ..
നിങ്ങളിന്നെന്തിന്നിതിങ്ങനെ..!!.??
ആവൊ??? എന്താ എങ്ങനെ ..??
നിങ്ങളിന്നെന്തിന്നിതിങ്ങനെ..!!.??
നല്ല കവിത. എനിക്കിഷ്ടമായി. പ്രത്യേകിച്ച് ഇടക്കിടെ പുട്ടിന് തേങ്ങ ഇട്ടപോലെയുള്ള
"എന്തിത്...? നമ്മളിന്നെന്തിന്നിതിങ്ങനെ..!!!..??"
എന്ന പ്രയോഗവും കവിതയെ കൂടുതൽമധുരതരമാക്കി. എല്ലാ ഭാവുകങ്ങളും നേരുന്നു.
ഞാന്‍ ഒന്ന് മൂളി നോക്കി ,നല്ല ചൊല്‍ക്കവിത.
നന്മയുടെ വരികള്‍ അവസാനം ഇന്നിന്റെ മൂല്യച്യുതികളെ ചോദ്യം ചെയ്യുന്നു .
നന്മകള് വരട്ടെ ..
off-topic :
പിള്ളാര് കേള്‍ക്കണ്ട
"ഞാന്‍ ഇങ്ങനാണ് ഭായ് ,അതിനെന്താണ് ഭായ് .." എന്ന് തിരിച്ചു ചോദിച്ചു കളയും .
അജിത് സർ,
നന്ദി..ഈ വരവിന്..
മുഹമ്മദ് കുട്ടി സർ,
ഒരുപാട് നന്ദി...
ആശ ചന്ദ്രൻ,
നന്ദി.. ഈ നല്ല വാക്കുകൾക്ക്...
അമൃതംഗമയ,
നന്ദി കൂട്ടുകാരാ..
മധുസൂദനൻ സർ,
അങ്ങയുടെ വരവ് തന്നെ ധാരാളം..നന്ദി..
സതീഷ്,
നന്ദി..നന്ദി...
still that lines haunt me..keto..?
എല്ലാവർക്കും ഒരിയ്ക്കല്‍ക്കൂടി നന്ദി ചൊല്ലുന്നു.
ശുഭാശംസകൾ......
Enthith utharamillatha chodyam
വളരെ നന്ദി അനൂപ്..
ശുഭാശംസകൾ......
പ്രിയപ്പെട്ട ചേച്ചി,
ഒരു വത്യസ്തത ഉണ്ട്. ചൊല്ലുവാന്‍ രസമുണ്ട്.
ആശംസകള്‍.
സ്നേഹത്തോടെ,
ഗിരീഷ്
പ്രിയപ്പെട്ട ഗിരീഷ് ,
ഏറെ നന്ദി . വന്നതിനും , അഭിപ്രായം രേഖപ്പെടുത്തിയതിനും.
ശുഭാശംസകൾ..............
എന്താ...എന്തുപറ്റി വല്ല കുഴപ്പവുമുണ്ടോ.....
ഏയ് ....ഒന്നുമില്ല.. പിന്നെ ഞാനിന്നിങ്ങനെയൊക്കെ...ഹ..ഹ...ഹ.
നന്ദി..
ശുഭാശംസകൾ.......
എന്തെരോ എന്തോ...
വളരെ നന്ദി വിനീത്, വന്നതിന്...
ശുഭാശംസകൾ.....
മനോഹരം ഈ രചന
ഇഷ്ടമായി
ആശംസകള്‍
ഏറെ നന്ദി....
ശുഭാശംസകള്‍....
സാധാരണ നമ്മള് ബ്ലോഗില്‍ കാണുന്ന പതിവ് രീതിയില്‍ നിന്നും മാറി ഒരു രചന . നന്നായി. ഇത്തരം ചില പുതിയ രീതികള്‍ എഴുത്തില്‍ വരണം . എഴുത്ത് തുടരുവാന്‍ ആശംസകള്‍
പ്രിയപ്പെട്ട ചേച്ചി ,
സുപ്രഭാതം !
ആദ്യമായാണ് ഇവിടെ.
വരികള്‍ വായനക്കാരെ ചിന്തിപ്പിക്കുന്നു.നന്നായി!
ഹൃദ്യമായ അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
കണക്കൂര്‍ സര് , അനു ,
വളരെ നന്ദി.... ഈ ആദ്യ വരവിനും , സ്നേഹാക്ഷരങ്ങള്‍ക്കും ..
ശുഭാശംസകള്‍..................................................
ഗൃഹാതുരതയുണ്ടാക്കുന്ന എഴുത്ത്. അഭിനന്ദനങ്ങള്‍.
വളരെ നന്ദി സര്.. ..
ശുഭാശംസകള്‍ ....................
ആദ്യമായി, ഇത് കാണാന്‍ വിട്ടുപോയി.
കവിത നന്നായിരിക്കുന്നു. വീണ്ടും എഴുതുക.
ഭാവുകങ്ങള്‍.
പുതിയ ബ്ലോഗ് ഇടുമ്പോള്‍ ലിങ്ക് തരാന്‍ ഓര്‍മ്മിക്കുമല്ലോ. ഫോളോ ബ്ലോഗ് സിസ്റ്റം
ഇല്ലാത്തതാണ് പ്രശ്നം.
വന്നെത്താന്‍ വൈകി.
സരസമെങ്കിലും ഉത്തരമില്ലാത്ത സത്യസന്ധമായ ചോദ്യങ്ങള്‍ ..ആശംസകളോടെ
പ്രിയ ഡോക്ടര്‍ , മുഹമ്മദ് സര് ,
വൈകുന്നതില്‍ ഒരു തെറ്റുമില്ല . അനുവാചക കടാക്ഷത്തിനായി കാത്തുനില്‍ക്കുകയെന്നത് തന്നെ ഏതൊരു സൃഷ്ടിയുടേയും ധര്‍മ്മം . അത് ലഭിച്ചെന്നാല്‍ അനുവാചകൗദാര്യമെന്നു കരുതുകയത്രേ പുണ്യം .
വന്നതിന് ഏറെ നന്ദി .
ശുഭാശംസകള്‍............
ചോദ്യം മടിയന്മാര്ക്കണോ
എല്ലാം എന്നോട് തന്നെ ..ഹ...ഹ..ഹ...
വളരെ നന്ദി ഈ വരവിന്
ശുഭാശംസകള്‍ .........
വ്യത്യസ്തമായ ഒരു രചനാ ശൈലി
വളരെ നന്നായി അവതരിപ്പിച്ചു.
എല്ലാവരും ഒരുപോലെ തിരിഞ്ഞു
ചോദിക്കണ്ട ഒരു ചോദ്യം.
കൊള്ളാം.
ഇവിടെ ഒരു followers
ബട്ടണ്‍ സ്ഥാപിക്കുക
എഴുതുക അറിയിക്കുക
എന്റെ ബ്ലോഗില്‍ വന്നതിലും നന്ദി
വീണ്ടും കാണാം
ഹൃദയം നിറഞ്ഞ നന്ദി സര് ...
ശുഭാശംസകള്‍ ..............
ഇന്നലെയോളവുമിങ്ങനെ കണ്ടീല,
ഇന്നിതാ കാവ്യമഴ പെയ്തിറങ്ങുന്നു!
എന്തിത് ..? സൗഗന്ധികാരാമമെന്തിതിന്നിങ്ങനെ??
തികച്ചും ശ്രദ്ധേയമായിരിക്കുന്നൂ ഈ കവിത!!! പ്രതികരണങ്ങളുടെ എണ്ണം മാത്രം മതി ഇതിന്റെ ആസ്വാദ്യതയും സ്വീകാര്യതയും അളക്കാൻ............ കീപ് ഇറ്റ് അപ്!!!!!!!!!!!!!
ഒരു തെറ്റു ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. (അല്ലെങ്കിലും ഞാനങ്ങനെയാണ്; തെറ്റുകുറ്റങ്ങളേ കാണൂ, ഒരു മാതിരി ദോഷൈകദൃക്ക്!)
" ഇന്നെന്തിന്നിതിങ്ങനെ " എന്നത് പിരിച്ചെഴുതുമ്പോൾ "ഇന്ന് + എന്ത് + ഇന്ന് + ഇത് + ഇങ്ങനെ" എന്നേ വരൂ.
'ഇന്ന്' എന്നത് എന്തിനാണ് ആവർത്തിച്ചത് എന്നു മനസ്സിലാകുന്നില്ല.
ഒരായിരം നന്ദി ...ഈ വരവിനും വാക്കുകള്‍ക്കും .
ഇന്ന് +എന്തിന്ന് ?+ഇത് + ഇങ്ങനെ? = ഇന്നെന്തിന്നിതിങ്ങനെ? .. ഇതാണ് ഉദ്ദേശിച്ചത് .
ആശയക്കുഴപ്പം തോന്നിപ്പിച്ചത്തിനു ക്ഷമ ചോദിക്കുന്നു .
തെറ്റുകള്‍ ചൂണ്ടിക്കാട്ടിയത് ഞാന്‍ ഒരനുഗ്രഹമായി കരുതുന്നു. ഇനിയുമതാഗ്രഹിക്കുന്നു ..
ശുഭാശംസകള്‍ ...........
എന്തിത് ..? നിങ്ങളിന്നെന്തിന്നിതിങ്ങനെ.
ഭാവന അസ്സലായി...
ആശംസകള്‍...
ഒരുപാട് നന്ദി ...ഈ നല്ല വാക്കുകള്‍ക്ക്
ശുഭാശംസകള്‍ ..........
വ്യത്യസ്തമായ എഴുത്ത്. ഭാഷയോടുള്ള പ്രണയം ഈ ഒഴുക്കിലുണ്ട്. കൂടുതൽ എഴുതുമല്ലോ.
ഹൃദയം നിറഞ്ഞ നന്ദി സര് , ഈ സ്നേഹാക്ഷരങ്ങള്‍ക്ക് ...
ശുഭാശംസകള്‍ ........
അത് കലക്കിട്ടോ..
അത് കലക്കിട്ടോ..
പ്രിയപ്പെട്ട റിനു,
വളരെ നന്ദി ഈ വരവിനും ,അഭിപ്രായത്തിനും .
ശുഭാശംസകള്‍ ............
ആവര്‍ത്തനം മനോഹരം ..
ഹൃദയംഗമമായ നന്ദി.. ഈ അഭിപ്രായത്തിന്
ശുഭാശംസകള്‍ .....
ചോദ്യം കൊള്ളാം കേട്ടോ.... ഉത്തരം കിട്ട്യോ സൌഗന്ധികത്തിനു? നല്ല ഭാവന.
ചോദ്യങ്ങളെല്ലാം എന്നോടു തന്നെയായിരുന്നു. ഞാനിപ്പോഴുമാലോചിച്ചു കൊണ്ടിരിക്കുന്നു -
''ഞാനിന്നെന്തിന്നിതിങ്ങനെ''..? എന്ന്..ഹ...ഹ...ഹ...
ഏറെ നന്ദി.. വന്നതിനും, അഭിപ്രായം കുറിച്ചതിനും.
ശുഭാശംസകൾ....
ഇന്നുകള്‍ നമുക്ക് തരുന്ന നന്മ വഴികളില്‍ ഇന്നലെ നാം എന്തായിരുന്നു എന്നുള്ള നിഴല്‍ പാടുകള്‍ വരച്ചിട്ടിട്ടുണ്ട് ..നാളകള്‍ എങ്ങനെ എന്നുള്ളത് ഇന്നുകളുടെ തന്മാത്രകളില് കോലം കെട്ടി ഇരിക്കുന്നു ..മനോഹരമായിരിക്കു എല്ലാ കവിതകളും ..പോവുക സഹജാ വഴിയില്‍ പേക്കിനാവ്ഉണ്ടാകും..ഒരു കാല്പെരുമാറ്റം മറികടക്കാന്‍ ആവില്ല വഴികള്‍ ദിശ മാറുമ്പോള്‍ ..തളരരുത് ..ആവിയില്‍ അലിയരുത് ..ഓടുക കാലിന് വേഗത പേറി ..ഇത് ലോകം ആണ് ...തിരഞ്ഞു നടക്കാനും തിരിഞ്ഞു നിക്കാനും സമയം ഇല്ല ..എല്ലാ ആശംസകളും
പ്രിയപ്പെട്ട ഫാദർ,
നന്ദി ചൊല്ലുന്നു ഞാൻ ഈ അപ്രതീക്ഷിത വരവിന്.ആ വാക്കുകളിലെ നന്മയെല്ലാം ഉൾക്കൊള്ളുന്നു.
ഒരാഗ്രഹം കൂടി പറയുന്നു.അതിയായി ആഗ്രഹിച്ചുതന്നെ.പ്രാർത്ഥനകളിൽ ഈയുള്ളവൻ കൂടിയുണ്ടാകണമെന്ന്.
അതുപോലെ തന്നെ ഒന്നു നേരിൽ കാണണമെന്നും.ദൈവം അതിനനുവദിക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു.
ശുഭാശംസകൾ....
എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു....നല്ല രസമുണ്ട് ട്ടോ...അവതരണ രീതിയും നന്നായിട്ടുണ്ട്...എല്ലാരും എപ്പോഴും ചിന്തിക്കുന്നതാണിത്...എന്നാലും കവിത ആകിയപ്പോള്‍ അതി മനോഹരം.....
ഹൃദയം നിറഞ്ഞ നന്ദി..
ശുഭാശംസകൾ....
കവിത കലക്കി...
ഞാന്‍ എന്നും ഇങ്ങനെയാണ്! എങ്കിലും ഇടക്കിടക്കുള്ള ഈ ചോദ്യത്തിന്റെ അകകാമ്പ് ഉള്‍ക്കൊണ്ട് ഞാനും അറിയാതെ ചിന്തിച്ചു പോയി..
എന്താപ്പത് എന്നും ഇങ്ങനെ ആയാല്‍ മതിയോ, ഒരു ചേഞ്ച് നല്ലതല്ലേ എന്ന് !!
നല്ല നാടന്‍ പാട്ടിന് ശൈലി..കൂടാതെ ഇത് ഒരു മനുഷ്യന്റെ ഒരു ദിവസം മുഴുവന്‍ ചിത്രീകരിച്ചിട്ടുമുണ്ട്. അഭിനന്ധനങ്ങള്‍
പ്രിയപ്പെട്ട മുജി,
ഒരുപാട് നന്ദി, ഈ വരവിനും, നല്ല വാക്കുകൾക്കും.
ശുഭാശംസകൾ...
വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം.
പ്രസക്തമായ ചോദ്യം “നമ്മളിന്നെന്തിന്നിതിങ്ങനെ“യെന്ന് ഞാനും ചോദിക്കുന്നു.
വളരെ നന്ദി...അഭിപ്രായം രേഖപ്പെടുത്തിയതിന്.
ശുഭാശംസകൾ....
manoharam......................
manoharam......................
നന്ദി ശ്രീകുമാർ..
ശുഭാശംസകൾ...
like to know u
Post a Comment