അറിയാമെനിക്കിന്നീയിരുൾ പൂക്കും ചെറുകൂടി-
ന്നതിരുകൾക്കുള്ളിലങ്ങുരുകാതെയുരുകുവാൻ
പലവുരു കാണും കിനാവിൻ നിറക്കാഴ്ച്ച-
യരുളും ചിരിയങ്ങുറക്കിക്കിടത്തുവാൻ
അകലെയാണ്, ഇന്നെന്റെ വർണ്ണങ്ങൾ,
കോലങ്ങൾ സുകൃതങ്ങളരുളിയ പുലരികൾ,
എന്നുമാത്മാവിലഭൗമ സുഗന്ധമായ്
നാമജപം പൂത്തുലഞ്ഞ തൃസന്ധ്യകൾ..
കുഞ്ഞിളം ചിരിമണികളുതിർന്നു കുളിർ-
ത്തേറെ തേന്മാമ്പഴം വീഴ്വതും നോമ്പ് നോറ്റു,
കുറവിലും,സ്നേഹവസന്തങ്ങളെഴുതിയ
പൂക്കളം മായാതെ നിന്നൊരെന്നങ്കണം..
എങ്കിലും, വരികയാണോർമ്മതൻ തേരേറി,
അവരെന്റെ മാനസജാലകത്തിര നീക്കി
തീമണല്ക്കാറ്റിലങ്ങുരുകുമീ പുല്‍ക്കൊടി-
ക്കെന്നുമൊരിത്തിരിയാശ്വാസ നീരുമായ്
ഇരുളിലടുക്കളക്കോണിലെപ്പായയിൽ
നോവാൽത്തിണർത്തൊരീ മുഖവും കുനിച്ചു ഞാൻ
വരവേല്ക്കയാണവരെ,യോമല്ക്കിനാക്കളെ
ഉതിരുമീയശ്രുകണങ്ങളോ തീർത്ഥമായ്..!!
അലിവറ്റ താഡന മേളപ്പെരുക്കത്തി-
ന്നിരവുകൾ പകലുകൾ താണ്ടിയതെത്രയോ..
നോവിന്റെ പൂവുകൾ പൂക്കുന്നൊരീയുട-
ലാകെത്തളർന്നിന്നു വീഴാൻ തുടങ്ങവെ,
ഓർത്തുപോയരുമയായ് മാറോട് ചേർത്തഴൽ-
ക്കാർമേഘമലിയിക്കുമെൻ സ്നേഹസൂര്യനെ
അലിവാർന്ന ചുംബനത്തൂവലാൽ
ഈ മിഴിനീരു തുടയ്ക്കുമെൻ ജീവന്റെ ജീവനെ..!!
സ്നേഹസുഗന്ധം നിറഞ്ഞൊരാപ്പൂവനം
തളരുമീ മാനസം തേടുന്നതാം വരം
പറയൂ, നീ കാലമേ.. എന്നണയുമാത്തീരം..??
നിമിനേരം ഞാനൊന്നുറങ്ങട്ടെ സ്വച്ഛമായ്....
41 comments:
അലിവറ്റ താഡന മേളപ്പെരുക്കത്തി-
ന്നിരവുകൾ പകലുകൾ താണ്ടിയതെത്രയോ..
നോവിന്റെ പൂവുകൾ പൂക്കുന്നൊരീയുട-
ലാകെത്തളർന്നിന്നു വീഴാൻ തുടങ്ങവെ,
- വളരെ നല്ല വരികള്‍. ഗദ്ദാമയുടെ ദു:ഖം കവിതയ്കു കാണിച്ചു തരാനാകുന്നു.
no words to describe my pain,heart still weeps.
best wishes..keep us inspired
അകലെയാണ്, ഇന്നെന്റെ വർണ്ണങ്ങൾ,
കോലങ്ങൾ സുകൃതങ്ങളരുളിയ പുലരികൾ,
എന്നുമാത്മാവിലഭൗമ സുഗന്ധമായ്
നാമജപം പൂത്തുലഞ്ഞ തൃസന്ധ്യകൾ..
മനസ്സില്‍ മങ്ങി തുടങ്ങിയിരുന്ന ചില നല്ല ഓര്‍മകളിലേക്ക് വീണ്ടും തിരികെ കൊണ്ടുപോയി
ഇ വരികള്‍ ..
കവിത മനോഹരമായി ....
ശുഭാശംസകള്‍ .
മോഹൻ സർ, രതീഷ് സർ, ശ്രീജേഷ്,
സ്നേഹാഗമനങ്ങൾക്ക് നന്ദി...സ്നേഹം...
ശുഭാശംസകൾ....
ഗദ്ദാമയുടെ പാട്ട് ഇഷ്ടപ്പെട്ടു .ആശംസകള്‍
ഗദ്ദാമയുടെ മനസ്സ് തുറക്കുന്ന പാട്ട് നന്നായി
പ്രിയപ്പെട്ട അനുരാജ്, അജിത് സർ,
ഹൃദയം നിറഞ്ഞ നന്ദി...
അജിത് സാർ തിരിച്ചെത്തിയതിൽ വളരെ സന്തോഷം..
ശുഭാശംസകൾ....
Hrudayathil ninnulla paattu ...!
Manoharam, Ashamsakal...!
പ്രിയപ്പെട്ട സുരേഷ്,
വളരെ നന്ദി,ഈ വരവിനും നല്ല വാക്കുകൾക്കും.
ശുഭാശംസകൾ.....
മനസ്സിനെ നൊവിക്കുന്ന... വീണ്ടും നഷ്ട്ടപെട്ട നല്ല കാലം
പരുക്കിയെടുക്കാൻ തൊന്നുന്നു ഈ പ്രവാസ ജീവിതത്തിൽ....
വളരെ മനോഹരം...
ഒരായിരം അഭിനന്ദനങ്ങൾ
സസ്നേഹം
www.ettavattam.blogspot.com
ഓർത്തുപോയരുമയായ് മാറോട് ചേർത്തഴൽ-
ക്കാർമേഘമലിയിക്കുമെൻ സ്നേഹസൂര്യനെ
അലിവാർന്ന ചുംബനത്തൂവലാൽ
ഈ മിഴിനീരു തുടയ്ക്കുമെൻ ജീവന്റെ ജീവനെ..!!
virahathinte theevra vedana... ormakalil oru aashakiranam..
Good words...
ഏകാന്തതയേയും നീറുന്ന മുറിവുകളെയും നന്നായി വരച്ചിരിക്കുന്നു.
കവിത പ്രിന്റു മാധ്യമങ്ങള്‍ക്ക് അയച്ചു കൊടുക്കൂ.
പ്രിയപ്പെട്ട ഷൈജു ഭായ്, നളിന കുമാരി മാഡം,ഭാനു സർ,
നിങ്ങൾ നൽകുന്ന പ്രോത്സാഹനത്തിന്,എന്റെ
നിസ്സീമമായ നന്ദി...
ശുഭാശംസകൾ.....
pls include a "follow by email facility in ur blog". it is possible in blogger layout settings so that those who are intersted may follow. i think u r a professional litterateur. elegant craft
"അകലേയായ് നിറയുന്ന മഴയും , മലരും
പച്ചയില്‍ ഇടം കൊണ്ട നൈര്‍മല്യ നിറവും ,
നാലുചുവരുകളില്‍ , മരുഭൂവിന് താപത്തില്‍
മനസ്സു നീറുന്ന ഏകാന്ത ഓര്‍മകളും ..."
അറ്റ് പൊകുന്ന മനസ്സിന്റെ ചിന്തകള്‍
ദൂരേയുള്ള ചിലതിലേക്ക് മനസ്സ് പായ്ച്ച്
ഒരൊ ദിനവും കെട്ടടങ്ങുന്നു , യാന്ത്രികതയുടെ ഒരു പകലറുതി ...
ഒരൊ ഗദ്ധാമക്കുമപ്പുറം ഒരൊ കദനകഥകളുണ്ടാകും ..
നന്നായേട്ടൊ .. വരികള്‍ . സ്നേഹാശംസകള്‍ ..
പ്രിയപ്പെട്ട ജയന്ത്,
ഈ സ്നേഹാക്ഷരങ്ങൾക്ക് ഒരുപാട് നന്ദി.
ശുഭശംസകൾ....
പ്രിയപ്പെട്ട റിനി ഭായ്,
ഒത്തിരി സ്നേഹം ഈ വരവിന്.താങ്കളുടെ
കമന്റുകളിലും ആ സ്നേഹ സാന്നിദ്ധ്യമുണ്ട്.
ശുഭാശംസകൾ.....
വളരെ നന്നായിട്ടുണ്ട്....ഗദ്ദാമ ശരിക്കും മനസ്സില്‍ എത്തി....ഭാവുകങ്ങള്‍ ....
ഹൃദയം നിറഞ്ഞ നന്ദി..വന്നതിനും,അഭിപ്രായം രേഖപ്പെടുത്തിയതിനും
ശുഭാശംസകൾ....
ഗദ്ദാമ്മയുടെ ഹൃദയ നൊമ്പരം നന്നായി ആവിഷ്കരിച്ചിരിക്കുന്നു .ആശംസകള്‍ !
"എങ്കിലും, വരികയാണോർമ്മതൻ തേരേറി,
അവരെന്റെ മാനസജാലകത്തിര നീക്കി
തീമണല്ക്കാറ്റിലങ്ങുരുകുമീ പുല്‍ക്കൊടി-
ക്കെന്നുമൊരിത്തിരിയാശ്വാസ നീരുമായ്"
____അപ്പോള്‍ ഗള്‍ഫിലാണല്ലേ?
എന്താവരികള് !താളപ്പൊരുത്തങ്ങള്‍ !!ഇനി ഒരിക്കലും ഇവിടെ നഷ്ടപ്പെടാതിരിക്കാന്‍ ഞാന്‍ ശ്രമിക്കും....
____കൂടെ ഈ വരികള്‍ കൂടി ഓര്‍മ്മിക്കട്ടെ :
"അലിവറ്റ താഡന മേളപ്പെരുക്കത്തി-
ന്നിരവുകൾ പകലുകൾ താണ്ടിയതെത്രയോ..
നോവിന്റെ പൂവുകൾ പൂക്കുന്നൊരീയുട-
ലാകെത്തളർന്നിന്നു വീഴാൻ തുടങ്ങവെ,
ഓർത്തുപോയരുമയായ് മാറോട് ചേർത്തഴൽ-
ക്കാർമേഘമലിയിക്കുമെൻ സ്നേഹസൂര്യനെ
അലിവാർന്ന ചുംബനത്തൂവലാൽ
ഈ മിഴിനീരു തുടയ്ക്കുമെൻ ജീവന്റെ ജീവനെ..!!"സന്തോഷ
നിറവിന്റെ ഒരായിരം നറുമലരുകള്‍ !!
'ഗള്‍ഫില്‍ ...'എന്നത് തിരുത്തുക.ഇത് 'ഗദ്ദാമയുടെ'വിഷയമാണല്ലോ ?Sorry...
മനോഹരമീ കവിത!
ഗദ്ദാമയുടെ മനോനൊമ്പരങ്ങൾ നന്നായി വരച്ചിട്ടു.
അത് വായനക്കാരിലേക്കും പകർന്നു തന്നു.
gaddhaamayude paattu valare nannaayi. Vaayikkaan vaiki. Puthiya bloginte link tharaan nokkuka. Best wishes.
ഈ പാട്ട് ഇഷ്ടമായി ,നല്ല രചന
നിരവധി ദുബായ് കത്ത് പാട്ടുകൾ കേട്ടിട്ടുണ്ടെങ്കിലും ഇത് അതിൽനിന്നെല്ലാം വേറിട്ടുനിൽക്കുന്ന നൊമ്പരമുണർത്തുന്ന മികച്ച കവിതയായി നിലകൊള്ളുന്നു.
മിനി മാഡം,
ഈ പ്രോത്സാഹനത്തിന് എന്റെ നിസ്സീമമായ നന്ദി..
ശുഭാശംസകൾ...
പ്രിയപ്പെട്ട മുഹമ്മദ് കുട്ടി സർ,
തുടക്കം മുതൽ എനിക്കു തരുന്ന സ്നേഹം നിറഞ്ഞ(അങ്ങയുടെ കമന്റുകളിൽ ഞാനതറിയുന്നു)പ്രോത്സാഹനത്തിന്
നന്ദി പറഞ്ഞാൽ മതിയാവില്ല.മറ്റെന്ത് ഞാൻ തിരികെ ചൊല്ലാൻ..? നന്ദി...നന്ദി...നന്ദി..
എന്നോട് ഔപചാരികതയുടെ ഒരാവശ്യവുമില്ല കേട്ടോ സർ..?
ശുഭാശംസകൾ...
പ്രിയപ്പെട്ട ചീരാമുളകേ...
ഒരുപാട് നന്ദി...വന്നതിനും,രണ്ട് വാക്ക് കുറിച്ചതിനും
ശുഭാശംസകൾ...
പ്രിയപ്പെട്ട ഡോക്ടർ,
ഹൃദയം നിറഞ്ഞ നന്ദി.. ഈ വായനയ്ക്ക്. ഔപചാരികത വേണ്ട കേട്ടോ..? സ്നേഹമറിയുന്നു ഞാൻ.
ശുഭാശംസകൾ...
ഗീതാകുമാരി മാഡം,
വളരെ നന്ദി... ഈ സന്ദർശനത്തിന്.
ശുഭാശംസകൾ...
ബഹു.മധുസൂദനൻ സർ,
എന്റെ അഗൈതവമായ നന്ദി,അങ്ങയുടെ അഭിപ്രായങ്ങൾക്ക്.. പ്രചോദകവും,മാർഗ്ഗദർശകങ്ങളുമായി കരുതുന്നു
ഈ വാക്കുകൾ.
ശുഭാശംസകൾ സർ....
എല്ലാവർക്കും ഒരിയ്ക്കൽക്കൂടി നന്ദി ചൊല്ലുന്നു.
ശുഭാശംസകൾ....
മനസ്സു കീറി മുറിക്കുന്ന നൊമ്പരങ്ങളുടെ ചിത്രം നന്നായി കുറിച്ചിട്ടു. ആശംസകൾ.
വിജയകുമാർ സർ,
വളരെ നന്ദി.. ഈ വരവിനും,വാക്കുകൾക്കും.
ശുഭാശംസകൾ...
ippozhanu njhanee blog kaanunnathu,, follow cheyyan nokki,, athevideyenn kanunnilla.. Kavithakal ishtamayenikk . "ende hridayam thalirkkunna idam" ennezhuthiyath nallonam mean cheythanennu thonni. God bless
വളരെ നന്ദി ..വരവിനും,നല്ല വാക്കുകൾക്കും.
MAY GOD BLESS..
ശുഭാശംസകൾ...
തീമണല്ക്കാട്ടിലുരുകുന്ന പുല്‍ക്കൊടിക്ക് ആശ്വാസനീരുമായി വരട്ടേ ഓര്‍മ്മകള്‍..........നന്നായിട്ടുണ്ട്
നന്ദി....സന്തോഷം...
ശുഭാശംസകൾ.....
"ഓർത്തുപോയരുമയായ് മാറോട് ചേർത്തഴൽ-
ക്കാർമേഘമലിയിക്കുമെൻ സ്നേഹസൂര്യനെ"
നല്ല വരികൾ
നല്ല കവിത
ആശംസകൾ
ഒരുപാട് നന്ദി സർ, വന്നതിനും,രണ്ടുവാക്ക് കുറിച്ചതിനും.
ശുഭാശംസകൾ....
നല്ല വരികള്‍
ഇതില്‍ ജോയിന്‍ ചെയ്യാന്‍ ഒരിടം വെക്കുമെന്ന് പ്രതീക്ഷിക്കുന്നു..
പ്രിയപ്പെട്ട മുജി,
ഈ സ്നേഹാക്ഷരങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി....
ശുഭാശംസകൾ...
നല്ല കവിത
അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെ നന്ദി.
ശുഭാശംസകൾ...
വളരെ മനോഹരമായ വരികൾ ... <3
വളരെ നന്ദി.. അഭിപ്രായം രേഖപ്പെടുത്തിയതിന്.
ശുഭാശംസകൾ...
അസ്തമിച്ച എൻ പകലിനെ ഞാനും ഒന്നു തിരഞ്ഞു ഗദ്ദാമ.. അവിടെ കണ്ണുനീരില്ല.. സ്നേഹം മാത്രം.. നഷ്ടപ്പെട്ട പ്രിയങ്കരങ്ങൾ മാത്രം.. മനോഹരമായ വരികൾ.. പലകുറി വായിച്ചു.. ആശംസകൾ 🙏
Post a Comment