ചിലതുണ്ട്.
ഒരു ദിവസത്തിൻ ചാരുകവാടം;
അതെത്രയും മനോഹരമായിത്തന്നെ തുറന്നു തരുന്നവ.
പിന്നെയുമൊപ്പം ചേർന്നു നിന്ന്,
കൈ കോർത്ത് കൂടെ നടന്ന്,
തളർന്നാലൊന്നു ചായാൻ ചുമലു തന്ന്,
ഒരു നനുത്ത ചുംബനത്താൽ വീണ്ടുമുണർത്തി,
മുന്നൊരുക്കത്തിന്റെ ഏച്ചുകെട്ടില്ലാത്തൊരു പുഞ്ചിരി സമ്മാനിച്ച്,
മനസ്സിനെ, നിറങ്ങൾ നിറഞ്ഞുലയുന്ന
ഒരു പൂമരമാക്കി മാറ്റുന്ന ചിലത്.
ചില പുലർകാല സ്വപ്നങ്ങൾ;
അന്യം നിന്നുകൊണ്ടിരിക്കുന്ന,
സുഖദമായ സ്നേഹച്ചൂട് പകരുന്ന, അപൂർവ്വം ചില ചായകൾ;
നുള്ളിക്കഴി,ഞ്ഞിരട്ടി സുഗന്ധവുമായി ജാലകപ്പഴുതിലൂടെ
പറന്നെത്തിയ പിച്ചകമൊട്ടുകൾ;
വകതിരിവില്ലാഞ്ഞൊരു കള്ളനോട്ടം സമ്മാനമില്ലാതാക്കിക്കളഞ്ഞ,
കലോത്സവവേദിയിലെ തിരുവാതിരച്ചുവടിന്റെ,യോർമ്മകൾ;
പകർത്തിയെഴുതാൻ വാങ്ങിയ കണക്കുനോട്ട്ബുക്കിനുള്ളിലൊരു കള്ളച്ചിരിയുമായി നിന്ന,
ആശാന്റെ 'ലീല'യിലെ ചില വരികൾ.!!
വ്രതശോഭയാർന്നൊരു ഹൃദയവാട-
മണിയിച്ചൊരുക്കും നിത്യവസന്തങ്ങൾ;
മരുച്ചൂടിലുമിന്ന് മനസ്സ് കുളിർന്നു നിറയുന്നു..!!
നിറവിലേക്കൊന്നു പെയ്താലതിനു സമം തുളുമ്പണമല്ലോ.?
ഇതാ, എന്റെ കണ്ണുനീർത്തുള്ളികൾ.!!
സംശയിക്കേണ്ട, മുന്നൊരുക്കത്തിന്റെ ഏച്ചുകെട്ടില്ലാത്ത
നിൻ പുഞ്ചിരി പകരുന്ന, ആനന്ദാശ്രുതന്നെയിത്.!!!
ഒരു ദിവസത്തിൻ ചാരുകവാടം;
അതെത്രയും മനോഹരമായിത്തന്നെ തുറന്നു തരുന്നവ.
പിന്നെയുമൊപ്പം ചേർന്നു നിന്ന്,
കൈ കോർത്ത് കൂടെ നടന്ന്,
തളർന്നാലൊന്നു ചായാൻ ചുമലു തന്ന്,
ഒരു നനുത്ത ചുംബനത്താൽ വീണ്ടുമുണർത്തി,
മുന്നൊരുക്കത്തിന്റെ ഏച്ചുകെട്ടില്ലാത്തൊരു പുഞ്ചിരി സമ്മാനിച്ച്,
മനസ്സിനെ, നിറങ്ങൾ നിറഞ്ഞുലയുന്ന
ഒരു പൂമരമാക്കി മാറ്റുന്ന ചിലത്.
ചില പുലർകാല സ്വപ്നങ്ങൾ;
അന്യം നിന്നുകൊണ്ടിരിക്കുന്ന,
സുഖദമായ സ്നേഹച്ചൂട് പകരുന്ന, അപൂർവ്വം ചില ചായകൾ;
നുള്ളിക്കഴി,ഞ്ഞിരട്ടി സുഗന്ധവുമായി ജാലകപ്പഴുതിലൂടെ
പറന്നെത്തിയ പിച്ചകമൊട്ടുകൾ;
വകതിരിവില്ലാഞ്ഞൊരു കള്ളനോട്ടം സമ്മാനമില്ലാതാക്കിക്കളഞ്ഞ,
കലോത്സവവേദിയിലെ തിരുവാതിരച്ചുവടിന്റെ,യോർമ്മകൾ;
പകർത്തിയെഴുതാൻ വാങ്ങിയ കണക്കുനോട്ട്ബുക്കിനുള്ളിലൊരു കള്ളച്ചിരിയുമായി നിന്ന,
ആശാന്റെ 'ലീല'യിലെ ചില വരികൾ.!!
വ്രതശോഭയാർന്നൊരു ഹൃദയവാട-
മണിയിച്ചൊരുക്കും നിത്യവസന്തങ്ങൾ;
ഓർക്കാപ്പുറത്തുതിർന്നു കുളിർപ്പിച്ച ചില ചാറ്റൽമഴകൾ;
ഹൃദയസൈകതതീരമാർദ്രമാക്കു,മനന്ത പ്രവാഹങ്ങൾ;മരുച്ചൂടിലുമിന്ന് മനസ്സ് കുളിർന്നു നിറയുന്നു..!!
നിറവിലേക്കൊന്നു പെയ്താലതിനു സമം തുളുമ്പണമല്ലോ.?
ഇതാ, എന്റെ കണ്ണുനീർത്തുള്ളികൾ.!!
സംശയിക്കേണ്ട, മുന്നൊരുക്കത്തിന്റെ ഏച്ചുകെട്ടില്ലാത്ത
നിൻ പുഞ്ചിരി പകരുന്ന, ആനന്ദാശ്രുതന്നെയിത്.!!!
63 comments:
അന്യം നിന്നുകൊണ്ടിരിക്കുന്ന,
സുഖദമായ സ്നേഹച്ചൂട് പകരുന്ന, അപൂർവ്വം ചില......
Ithaa tharunnu.... Karayaruth.
Aashamsakal.
ഏച്ചു കേട്ടില്ലാത്ത ഭാഷയിൽ പറയുന്ന കവിതയുടെ മനോഹാരിത
നന്മകൾ നിമിഷങ്ങൾ പോലെ പലപ്പോഴും ഒഴുകി പോകുന്നു പിന്നെ എപ്പോഴോ ഒരു ഓർമയിൽ വിരിയാനാവും
മനോഹരമായി ഹൃദയം ചേർത്തെഴുതിയ വരികൾ പോലെ
പ്രിയപ്പെട്ട ഡോക്ടർ,
ഈ സ്നേഹാക്ഷരങ്ങൾ നിറഞ്ഞ മനസ്സോടെ ഞാൻ സ്വീകരിക്കുന്നു.വളരെ നന്ദി.വന്നതിനും,അഭിപ്രായമെഴുതിയതിനും.
ശുഭാശംസകൾ....
ബൈജു ഭായ്,
എന്നും എനിക്കു നൽകി വരുന്ന പ്രോത്സാഹനത്തിന് ഒരായിരം നന്ദി.
ശുഭാശംസകൾ...
കണ്ണുനീര്‍ത്തുള്ളികള്‍ ചിലപ്പോള്‍ നമ്മളങ്ങിഷ്ടപ്പെടും അല്ലെ?
ഇതുപോലെ!
ആനന്ദാശ്രു!
നന്നായെഴുതി.
അജിത് സർ,
ഈ നിർലോഭമായ പ്രോത്സാഹനത്തിന് എന്റെ അകമഴിഞ്ഞ നന്ദിയും,സ്നേഹാദരങ്ങളും.
ശുഭാശംസകൾ...
ശ്രീ,
വളരെ നന്ദി;പോസ്റ്റുകൾ വായിച്ച്, പ്രോത്സാഹിപ്പിക്കുന്നതിന്.
ശുഭാശംസകൾ....
നന്നായിരിക്കുന്നു.. :)
വളരെ നന്ദി സംഗീത്, പോസ്റ്റ് വായിച്ചതിനും,കമന്റെഴുതിയതിനും.
ശുഭാശംസകൾ....
ചിലതുണ്ട്,,,,മനസ്സിനെ നിറങ്ങൾ നിറഞ്ഞുലയുന്ന
ഒരു പൂമരമാക്കി മാറ്റുന്ന ചിലത്.
നന്നായിരിക്കുന്നു കവിത,,,
വളരെ നന്ദി ഡോക്ടർ, ഈ നല്ല വാക്കുകൾക്ക്.
ശുഭാശംസകൾ....
കണ്ണീരക്ഷരത്തുള്ളികളില് കൈകോര്‍ത്ത് സ്വപ്നങ്ങള്‍ ക്ക് ചാരുത പകര്‍ന്ന ഈ നല്ല കവിതക്ക് എന്റെയും " പുഞ്ചിരി പകരുന്ന, ആനന്ദാശ്രു..."
മുന്നൊരുക്കത്തിന്റെ ഏച്ചുകെട്ടില്ലാത്ത ഈ സ്നേഹാക്ഷരങ്ങൾ ഞാൻ നെഞ്ചോടു ചേർക്കുന്നു.ഒരായിരം നന്ദി സർ.
ശുഭാശംസകൾ സർ....
Nanmayude Neerthullikal...!
Manoharam, Ashamsakal...!!!
വളരെ വളരെ നന്ദി സുരേഷ് ഈ വരവിനും, കമന്റിനും.
ശുഭാശംസകൾ....
നല്ലകവിത ആശംസകള്‍
വളരെ നന്ദി.
ശുഭാശംസകൾ.....
നന്നായിരിക്കുന്നു കവിത ആശംസകള്‍......
വളരെ നന്ദി, ആദ്യ വരവിനും, പ്രോത്സാഹനത്തിനും.
ശുഭാശംസകൾ....
ജീവിതത്തിന്റെ കൊച്ചു സന്തോഷങ്ങളാണ്, അല്ല യഥാർത്ഥ സന്തോഷങ്ങളാണ് ഇതെല്ലാം.പലപ്പോഴും നമ്മളവ അനുഭവിക്കാൻ സമയം കണ്ടെത്താറില്ല .ബാല്യത്തിന്റെ കൌതുകവും നിഷ്കളങ്കതയും , പല കാരണങ്ങളുടെയും പേരില്‍ നാം മാറ്റി വക്കുന്നു എന്നിട്ട്, ഇവയെല്ലാം ഗൃഹാതുരത്വം എന്ന പേരിട്ടു മനസ്സിൽ താലോലിക്കുന്നു . കണ്ണ് തുറന്നാൽ, കാത്തു കൂർപ്പിച്ചാൽ, മനസ്സൊരുക്കിയാൽ .. ചുറ്റുപാടും നിറയുന്ന, തുളുമ്പുന്ന സന്തോഷം അനുഭവിക്കാനാകും...ഏറെ പറഞ്ഞോ?..വായിച്ചപ്പോൾ തോന്നിയതാണ് ..തുളുമ്പുന്ന സന്തോഷത്തിന്റെ ഭാവി ആശംസിക്കുന്നു ..
നല്ല കവിത . ലളിതം സുന്ദരം. ആശംസകൾ.
ഒരു ദിവസം പലദിവസങ്ങളായി പിരിഞ്ഞു പോകുന്നത് കാണിച്ചു തരുന്ന വരികൾ..ആർദ്രം സുന്ദരം
നന്നായിട്ടുണ്ട് വരികൾ !
മതിയാവോളം വായിച്ചു ... ശക്തമായ വരികൾ ... കവിതകളിൽ എനിക്കേറെ ഇഷ്ടമായ വരികൾ ഒരു നനുത്ത ചുംബനത്താൽ വീണ്ടുമുണർത്തി,
മുന്നൊരുക്കത്തിന്റെ ഏച്ചുകെട്ടില്ലാത്തൊരു പുഞ്ചിരി സമ്മാനിച്ച്,
മനസ്സിനെ, നിറങ്ങൾ നിറഞ്ഞുലയുന്ന
ഒരു പൂമരമാക്കി മാറ്റുന്ന ചിലത്.
ചില പുലർകാല സ്വപ്നങ്ങൾ;
ആശംസകൾ ...
വീണ്ടും വരാം ....
സസ്നേഹം ,
ആഷിക് തിരൂർ
1) പ്രിയപ്പെട്ട അലക്സാണ്ടർ,
വന്നതിനും,പോസ്റ്റ് വായിച്ച് വിശദമായ അഭിപ്രായമെഴുതിയതിനും വളരെ നന്ദി. ഞാനേറെ പറഞ്ഞു. :):)
ഇനിയും വരുമല്ലോ?
ശുഭാശംസകൾ.....
2) അമ്പിളി മാം,
നല്ല വാക്കുകൾക്കും,ആശംസകൾക്കും ഒരുപാട് നന്ദി.
ശുഭാശംസകൾ.....
3) ജോർജ്ജ് സർ,
പോസ്റ്റുകൾ വായിച്ച് പ്രോത്സാഹിപ്പിക്കുന്നതിന് വളരെ നന്ദിയുണ്ട്.
ശുഭാശംസകൾ.....
4) പ്രിയ ഗിരീഷ്,
ഹൃദയം നിറഞ്ഞ നന്ദി ഈ വാക്കുകൾക്ക്.
ശുഭാശംസകൾ.....
5) പ്രിയ ആഷിഖ്,
ഈ ആദ്യ വരവിനും, സ്നേഹോഷ്മളമായ വാക്കുകൾക്കും ഒരുപാട് നന്ദി.വീണ്ടും പ്രതീക്ഷിക്കുന്നു, ഈ പ്രോത്സാഹനം.
ശുഭാശംസകൾ.....
മുറിവേല്‍പ്പിച്ചു കടന്നു കളഞ്ഞ ഒരുപാട് ഓര്‍മ്മകള്‍ മനസ്സിന്റെ കോട്ടവാതില്‍ തള്ളിത്തുറന്നു കടന്നു വരാന്‍, ഒരു ചെറുനിലാവോ, സന്ധ്യയോ, മഴയോ, ആവണിയോ,...എല്ലാം ഒരു നിമിത്തം മാത്രം.
സാഫല്യങ്ങള്‍ തേടിയുള്ള ഈ യാത്ര അവസാനിക്കാതിരുന്നെങ്കില്‍ !!
കവിത ഒളിപ്പിച്ചുവെച്ച വരികളോട് ഇഷ്ടം മാത്രം.
ഭാവുകങ്ങള്‍ !!
മുന്നോരുക്കത്തിന്റെ ഏച്ചു കെട്ടില്ലാതെ മനോഹരമായൊരു പുഞ്ചിരി സമ്മാനിക്കാന്‍ മറയില്ലാതെ സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ കഴിയൂ .. നന്നായിഎഴുതി...
ഏ മെയില്‍ ഐ ഡി യോ ഫോണ്‍ ഫോണ്‍ നമ്പറോ തരാമോ ?
salimopra@gmail.com
ഒരു നാട്ടിന് പുറത്തെ പ്രഭാതം പോലെ സുഖമുള്ള ചിന്ത ആശംസകള്‍
"ഓർക്കാപ്പുറത്തുതിർന്നു കുളിർപ്പിച്ച ചില ചാറ്റൽമഴകൾ;".....
ചാറ്റൽ മഴ പോലെ കുളിർപ്പിക്കുന്ന വരികൾ.
1) മുകേഷ് ഭായ്,
പോസ്റ്റ് വായിച്ച് അഭിപ്രായമെഴുതാൻ സമയം കണ്ടെത്തിയതിന് ഒരായിരം നന്ദി.ഈ പ്രോത്സാഹനം തുടർന്നുമാഗ്രഹിക്കുന്നു.
ശുഭാശംസകൾ....
2) സലീമിക്കാ,
വളരെ നന്ദി ഈ നല്ല വാക്കുകൾക്ക്.ഇനിയും വരുമല്ലോ?
ശുഭാശംസകൾ....
3) കൊമ്പൻ ഭായ്,
ഈ സ്നേഹാഗമനത്തിന് ഹൃദയം നിറഞ്ഞ നന്ദി.
ശുഭാശംസകൾ....
4) വിജയകുമാർ സർ,
വളരെ നന്ദിയുണ്ട്.വന്നതിനും കമന്റെഴുതി പ്രോത്സാഹിപ്പിച്ചതിനും.
ശുഭാശംസകൾ....
വളരെ മനോഹരം. വാക്കുകളുടെ കാവ്യഭംഗിയിൽ വിടരുന്ന ഭാവത്തിൽ ലയിച്ചു ഇരുന്നുപോയി.
സർ,
എന്നും നൽകി വരുന്ന ഈ പ്രോത്സാഹനത്തിന് എന്റെ അകമഴിഞ്ഞ നന്ദി .
ശുഭാശംസകൾ...
മനോഹരമായി അണിയിച്ചൊരുക്കിയ കവിത .
സന്തോഷത്തിന്, വികാരാർദ്രമായ നിമിഷങ്ങൾക്ക് ജീവിതത്തിൽ വലിയ സ്ഥാനം നൽകുമ്പോൾ ഇത്തരം കവിതകൾ ജനിക്കുന്നു . ആശംസകൾ
കോമകൾ ചില ഇടങ്ങളിൽ വെറുതെ വലിഞ്ഞുകയറി . ശ്രദ്ധിക്കുമല്ലോ ?
മനസ്സ് ആർദ്രമായി..
സ്നേഹാശംസകൾ സുഹൃത്തെ.
1) കണക്കൂർ സർ,
പോസ്റ്റ് വായിച്ച് പ്രോത്സാഹിപ്പിക്കുന്നതിന് നിസ്സീമമായ നന്ദി.കോമകളുടെ കാര്യം മേലിൽ ശ്രദ്ധിക്കാം സർ.
ശുഭാശംസകൾ.....
2) പ്രിയപ്പെട്ട സതീഷ്,
വളരെ നന്ദി ഈ സ്നേഹാക്ഷരങ്ങൾക്ക്.
ശുഭാശംസകൾ.....
ചിലതുണ്ട്.
ഒരു ദിവസത്തിൻ ചാരുകവാടം;
അതെത്രയും മനോഹരമായിത്തന്നെ തുറന്നു തരുന്നവ.
പിന്നെയുമൊപ്പം ചേർന്നു നിന്ന്,
കൈ കോർത്ത് കൂടെ നടന്ന്,
തളർന്നാലൊന്നു ചായാൻ ചുമലു തന്ന്,
ഒരു നനുത്ത ചുംബനത്താൽ വീണ്ടുമുണർത്തി,
മുന്നൊരുക്കത്തിന്റെ ഏച്ചുകെട്ടില്ലാത്തൊരു പുഞ്ചിരി സമ്മാനിച്ച്,
മനസ്സിനെ, നിറങ്ങൾ നിറഞ്ഞുലയുന്ന
ഒരു പൂമരമാക്കി മാറ്റുന്ന ചിലത്.
ആസ്വാദനത്തിന്റെ നന്മയില് തുടങ്ങുന ആദ്യവരികളില്‍ തന്നെ പലതുമുണ്ട്...
ആശംസകള്‍ ...
വളരെ നന്ദി സർ.ആദ്യ വരവിനും,വിലയേറിയ അഭിപ്രായത്തിനും.
ശുഭാശംസകൾ....
ഹൃദയം നിറഞ്ഞ നന്ദി..........
പ്രിയ ജയരാജ്,
ആദ്യ വരവിന് ഏറെ നന്ദി.ഇനിയും പ്രതീക്ഷിക്കുന്നു.
ശുഭാശംസകൾ...
തളിരിലകളിൽ തങ്ങി നിൽക്കുന്ന ജലകണങ്ങൾപോലെ നിർമ്മലം.
ഹൃദ്യമായ കവിത.
വളരെ വളരെ നന്ദി സർ.വന്നതിനും,പോസ്റ്റ് വായിച്ച്,അഭിപ്രായമെഴുതി പ്രോത്സാഹിപ്പിച്ചതിനും.
ശുഭാശംസകൾ....
നന്നായിരിക്കുന്നു...
സംഗീത്,
ആദ്യവരവിനും, നല്ല വാക്കുകൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ശുഭാശംസകൾ.....
അങ്ങനെ ഒരു ദിവസത്തിന്റെ ചിലതുകളെ കാവ്യാത്മകമാക്കി. നന്നായി.
നന്നായെഴുതി.
നല്ല വരികളിൽ ഒരു ചെറിയ കവിത, എല്ലാ ഭാവുകങ്ങളും നേരുന്നു.
1) തുമ്പി,
പോസ്റ്റ് വായിച്ച് പ്രോത്സാഹിപ്പിച്ചതിന് വളരെ നന്ദി.ഒപ്പം ഈ ആദ്യ വരവിനും.
ശുഭാശംസകൾ.....
2) റഫീദ്,
ഈ നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി.
ശുഭാശംസകൾ.....
നമ്മെ ജീവിപ്പിക്കുന്ന ചിലത്, അല്ലേ ?? കവിത നന്നായി, ആശംസകൾ.
ശരിയാണ് സർ.ജീവിതത്തിലെ സന്തോഷങ്ങളും,നല്ല ഓർമ്മകളും തന്നെ നമുക്ക് മുന്നോട്ട് നടക്കാൻ ഊർജ്ജമേകുന്നത്.വളരെ നന്ദി.വന്നതിനും,പോസ്റ്റ് വായിച്ച് അഭിപ്രായമെഴുതിയതിനും.
ശുഭാശംസകൾ....
ചില ഓര്‍മകള്‍ , നമ്മേ കൂട്ടി കൊണ്ട് പൊകുന്നതും
കരളിലേക്ക് പകരുന്ന വര്‍ണ്ണവും , അവര്‍ണ്ണനീയമാണ്
ചില മനസ്സുകള്‍ ചാരെ , ഇടറി പൊയാലും താങ്ങാന്‍
കെല്പ്പുള്ളവയുണ്ട് എന്നത് ജീവിതത്തിന്റെ
മനൊഹരമായ ഭാഗങ്ങളില്‍ ഒന്നും .. കാലമെത്ര കഴിഞ്ഞാലും
ചില ചിന്തകള്‍ക്കും , ഓര്‍മകള്‍ക്കും ഇന്നിന്റെ കരങ്ങള്‍ക്കും
വല്ലാത്തൊരു ശക്തിയുണ്ട് , ഒരു പൊസിറ്റീവ് എനര്‍ജിയുടെ
ഫീല്‍ നല്കുന്ന എന്തൊ ഒന്ന് , ഈ വരികളിലും എന്നിലേക്ക്
മുഖ പുസ്തകത്തില്‍ അകപെട്ടു പൊയിട്ട് ബ്ലൊഗിലേക്ക്
വല്ലപ്പൊഴുമാണ് വരുന്നത് , അതിലുപരി എനിക്ക്
നോട്ടി കിട്ടുന്നില്ല പുതിയത് വരുമ്പൊള്‍ , ദയവായി
ഇനിയുള്ള പുതിയ പോസ്റ്റുകള്‍ക്ക് ഒരു മെയില്‍ അയക്കുക (rinesabari@gmail.com)
കൂടെ കൂടാനുള്ള ഓപ്ഷനും കാണുന്നില്ല ..
സ്നേഹത്തൊടെ ..
റിനി ഭായ്,
സ്നേഹാഗമനം വളരെ സന്തോഷമേകുന്നു.ഹൃദയം നിറഞ്ഞ നന്ദി.
ശുഭാശംസകൾ....
സൌഗന്ധികം ഒന്ന് തിരക്കാൻ വന്നതാണ് കാണാറില്ല എന്ന് തോന്നി
വ്രതശോഭയാർന്നൊരു ഹൃദയവാട-
മണിയിച്ചൊരുക്കും നിത്യവസന്തങ്ങൾ
അതുതാനല്ലയോ ഇത്.ഈ കവിത.
ബൈജു ഭായ്,
ഈ സ്നേഹാൻവേഷണത്തിനു ഏറെ നന്ദി.നാട്ടിലെത്തി.ഒരു ടെസ്റ്റ് ഉണ്ട്.ഇപ്പൊ അതിന്റെ പഠനത്തിരക്കിൽ.കാണാം.
ശുഭാശംസകൾ.....
നളിനാമ്മയ്ക്ക്,
വളരെ നന്ദി ഈ അഭിപ്രായത്തിന്.
അമ്മയ്ക്കെന്റെ ശുഭാശംസകൾ.....
All the best for the test
Baiju bahi,
my hearty thanks to u....
happy x,mas & new year......
"ചിലതുണ്ട് മോഹങ്ങള്‍
ചിറകറുത്തീടിലും
ഉയരം കിനാക്കണ്ട്
തൂവല്‍ കോതുന്നവ"
പ്രിയപ്പെട്ട കൊച്ചുമുതലാളി,
ഹൃദയം നിറഞ്ഞ നന്ദി...
പുതുവത്സരാശംസകൾ....
സംശയിക്കേണ്ട, മുന്നൊരുക്കത്തിന്റെ ഏച്ചുകെട്ടില്ലാത്ത
നിൻ പുഞ്ചിരി പകരുന്ന, ആനന്ദാശ്രുതന്നെയിത്.!!!
വരികൾ നന്നായിരിക്കുന്നു.. ആശംസകൾ
പ്രിയ സതീഷ്,
ഈ പ്രോത്സാഹനത്തിന് വളരെ നന്ദി.
ശുഭാശംസകൾ....
ആഹാ..മനോഹരം..ഒരുപാടിഷ്ടപ്പെട്ടു..
പോസ്റ്റ് വായിച്ച്, കമന്റെഴുതിയതിനു വളരെ നന്ദി.
ശുഭാശംസകൾ....
മനസ്സിനെ, നിറങ്ങൾ നിറഞ്ഞുലയുന്ന
ഒരു പൂമരമാക്കി മാറ്റുന്ന ചിലത്.!!!
വളരെ ഇഷ്ടപ്പെട്ടു….ആശംസകൾ !!!!!!!!!!
ഹൃദയം നിറഞ്ഞ നന്ദി..
ശുഭാശംസകൾ.....
Post a Comment