നഗരപ്രാന്തത്തിലെ ഈ കടൽത്തീരം
ഇന്നുമേറെ ജനനിബിഡമാണ്.
മുഖ്യധാരാ നുണകളുടെ,
മൂശാനിർമ്മിത ബാല്യങ്ങളുടെ,
പൊങ്ങച്ചങ്ങളുടെ,
പ്രകടനപരതകളുടെ,
ചലം വാർന്നൊലിക്കുന്ന രാഷ്ട്രീയചർച്ചകളുടെ,
എനിക്കെന്റെ കാര്യം, നിനക്കു നിൻ കാര്യ-
മെന്ന പതിവറ്റങ്ങൾ തേടുന്ന,
സോ കാൾഡ് പ്രണയങ്ങളുടെ,
പൊട്ടിച്ചിരികളുടെ,
പരിഭവങ്ങളുടെയൊക്കെ, വികൃതശബ്ദങ്ങളാൽ മുഖരിതവുമാണ്..
ഇവിടേക്കുള്ള പ്രധാനവീഥികളെന്ന പോൽ,
നിന്റെ തെരുവും, ഈ തീരത്തേക്കവസാനിക്കുന്നുണ്ട്.
പക്ഷേ, എത്രയോ വിവർണ്ണമായ്..
അതിലേറെ നിശ്ശബ്ദമായ്...
ജീവിതഘോഷങ്ങളുടെ ആരവങ്ങൾക്കിടയിലൂടെ,
തുമ്പിയും പൂക്കളുമുള്ള,
നിറം മങ്ങിയ കുഞ്ഞു പാവാട മാത്രമുടുത്ത്,
പച്ചക്കുപ്പിവളകളിട്ട പിഞ്ചുകൈകൾ നീട്ടി
പിച്ച തെണ്ടി നീങ്ങുമ്പോൾ
പൂഴിയിൽപ്പുതയുന്ന കുഞ്ഞു പാദങ്ങളാൽ
ഹേ ബാലികേ...നീ അളന്നു തള്ളുന്നത്
നിനക്കു മുന്നിൽ വന്നു പെടുന്ന കപടസ്വർഗ്ഗങ്ങളെയാണ് !
അഹന്തയുടെ പാതാളഗർത്തങ്ങളെയാണ് !!
ദുരഭിമാനത്തിന്റെ ഭൗമവിശാലതകളെയാണ് !!!
പൊടിയു, മഴുക്കും മൂടിയ നിന്റെ കുഞ്ഞുമുഖത്ത്,
സമുദ്രത്തിന്റെ ശാന്തതയുണ്ട്.
ഞാൻ നീട്ടിയ നാണയത്തുട്ടുകൾക്കു പകരം
നീയേകിയ ഓമനപ്പുഞ്ചിരിക്ക്,
ബോധിവൃക്ഷച്ചുവടേകും തണുപ്പുമുണ്ട്. !!!
രാവേറെച്ചെന്നിരിക്കുന്നു.
തീരത്ത് ആരവമൊടുങ്ങി.
നീയെവിടെയാണിപ്പോൾ ?
ആ പിച്ചക്കാശിനാൽ നീ വിശപ്പടക്കിയിരുന്നോ ?
അതോ, പരുത്തതാമൊരു കരപ്രഹരമേറ്റ്,
ആ തെരുവിന്റെ ഇരുട്ടറകളിലെവിടേയോ
നീ വിശന്നു തളർന്നുറങ്ങുകയാണോ ??!!
ഈ വിജനതയിൽ,
ആർത്തുവീശുമീ കടൽക്കാറ്റിലു, മാവിപ്പെടാതെ,
എന്റെ മിഴികളിൽ വിങ്ങുന്നുണ്ട്;
അർത്ഥശൂന്യവും, വിലകെട്ടതുമായ രണ്ടു തുള്ളിക്കണ്ണീർ...!!!
അനന്തമാ,മാകാശമൊന്നു പോൽ പകുത്ത്,
പൂത്തുലയും വെൺനക്ഷത്രങ്ങളേ...
ഇരുൾക്കൂട്ടിൽ വാടിയുറങ്ങുമാക്കുഞ്ഞുപൂവിന്
നിങ്ങളേ കാവൽ...!!!
ഇന്നുമേറെ ജനനിബിഡമാണ്.
മുഖ്യധാരാ നുണകളുടെ,
മൂശാനിർമ്മിത ബാല്യങ്ങളുടെ,
പൊങ്ങച്ചങ്ങളുടെ,
പ്രകടനപരതകളുടെ,
ചലം വാർന്നൊലിക്കുന്ന രാഷ്ട്രീയചർച്ചകളുടെ,
എനിക്കെന്റെ കാര്യം, നിനക്കു നിൻ കാര്യ-
മെന്ന പതിവറ്റങ്ങൾ തേടുന്ന,
സോ കാൾഡ് പ്രണയങ്ങളുടെ,
പൊട്ടിച്ചിരികളുടെ,
പരിഭവങ്ങളുടെയൊക്കെ, വികൃതശബ്ദങ്ങളാൽ മുഖരിതവുമാണ്..
ഇവിടേക്കുള്ള പ്രധാനവീഥികളെന്ന പോൽ,
നിന്റെ തെരുവും, ഈ തീരത്തേക്കവസാനിക്കുന്നുണ്ട്.
പക്ഷേ, എത്രയോ വിവർണ്ണമായ്..
അതിലേറെ നിശ്ശബ്ദമായ്...
ജീവിതഘോഷങ്ങളുടെ ആരവങ്ങൾക്കിടയിലൂടെ,
തുമ്പിയും പൂക്കളുമുള്ള,
നിറം മങ്ങിയ കുഞ്ഞു പാവാട മാത്രമുടുത്ത്,
പച്ചക്കുപ്പിവളകളിട്ട പിഞ്ചുകൈകൾ നീട്ടി
പിച്ച തെണ്ടി നീങ്ങുമ്പോൾ
പൂഴിയിൽപ്പുതയുന്ന കുഞ്ഞു പാദങ്ങളാൽ
ഹേ ബാലികേ...നീ അളന്നു തള്ളുന്നത്
നിനക്കു മുന്നിൽ വന്നു പെടുന്ന കപടസ്വർഗ്ഗങ്ങളെയാണ് !
അഹന്തയുടെ പാതാളഗർത്തങ്ങളെയാണ് !!
ദുരഭിമാനത്തിന്റെ ഭൗമവിശാലതകളെയാണ് !!!
പൊടിയു, മഴുക്കും മൂടിയ നിന്റെ കുഞ്ഞുമുഖത്ത്,
സമുദ്രത്തിന്റെ ശാന്തതയുണ്ട്.
ഞാൻ നീട്ടിയ നാണയത്തുട്ടുകൾക്കു പകരം
നീയേകിയ ഓമനപ്പുഞ്ചിരിക്ക്,
ബോധിവൃക്ഷച്ചുവടേകും തണുപ്പുമുണ്ട്. !!!
രാവേറെച്ചെന്നിരിക്കുന്നു.
തീരത്ത് ആരവമൊടുങ്ങി.
നീയെവിടെയാണിപ്പോൾ ?
ആ പിച്ചക്കാശിനാൽ നീ വിശപ്പടക്കിയിരുന്നോ ?
അതോ, പരുത്തതാമൊരു കരപ്രഹരമേറ്റ്,
ആ തെരുവിന്റെ ഇരുട്ടറകളിലെവിടേയോ
നീ വിശന്നു തളർന്നുറങ്ങുകയാണോ ??!!
ഈ വിജനതയിൽ,
ആർത്തുവീശുമീ കടൽക്കാറ്റിലു, മാവിപ്പെടാതെ,
എന്റെ മിഴികളിൽ വിങ്ങുന്നുണ്ട്;
അർത്ഥശൂന്യവും, വിലകെട്ടതുമായ രണ്ടു തുള്ളിക്കണ്ണീർ...!!!
അനന്തമാ,മാകാശമൊന്നു പോൽ പകുത്ത്,
പൂത്തുലയും വെൺനക്ഷത്രങ്ങളേ...
ഇരുൾക്കൂട്ടിൽ വാടിയുറങ്ങുമാക്കുഞ്ഞുപൂവിന്
നിങ്ങളേ കാവൽ...!!!
33 comments:
നന്നായി എഴുതി.... അഭിനന്ദനങ്ങള്‍....
സമൂഹത്തിനു മുന്നില്‍ കൈനീട്ടുന്ന വിശപ്പിന്റെ ബാല്യങ്ങളെ ആര്‍ദ്രതയോടെ, തീവ്രതയോടെ, മനോഹരമായി അവതരിപ്പിച്ചു..
നല്ല കവിത..
അഭിനന്ദനങ്ങള്‍
ഇന്നിന്റെ നേര് ചിത്രം ...നന്നായി വരച്ചു കാട്ടുന്നു വാക്കുകളിലൂടെ..ആശംസകള്‍
നിനക്കു മുന്നിൽ വന്നു പെടുന്ന കപടസ്വർഗ്ഗങ്ങളെയാണ് !
അഹന്തയുടെ പാതാളഗർത്തങ്ങളെയാണ് !!
ദുരഭിമാനത്തിന്റെ ഭൗമവിശാലതകളെയാണ് !!!
നീയേകിയ ഓമനപ്പുഞ്ചിരിക്ക്,
ബോധിവൃക്ഷച്ചുവടേകും തണുപ്പുമുണ്ട്. !!!
വിശപ്പെഴുതിവെച്ചോര കണ്ണിലും
വിശ്വസത്യങ്ങളുടെ തണുപ്പ്
ശ്രീമതി. ബ്ലെസ്സി,
ഈ ബ്ലോഗിലേക്കും, പോസ്റ്റിലേക്കുമുള്ള ആദ്യവരവിനും, പ്രോത്സഹനവാക്കുകൾക്കും ഹൃദയം നിറഞ്ഞ നന്ദി..
ശുഭാശംസകൾ.....
ടി.കെ.ഉണ്ണി സർ,
വളരെ നന്ദിയുണ്ട്. എന്നും വരികളോട് ചേർന്നു നടന്ന്, അഭിപ്രായങ്ങളെഴുതി പ്രോത്സാഹിപ്പിക്കുന്നതിന്.
ശുഭാശംസകൾ....
സലീംക്കാ,
നിസ്സീമമായ നന്ദി.. ഈ വരവിനും നല്ല വാക്കുകൾക്കും.
ശുഭാശംസകൾ....
റിനു ഭായ്,
സൗഹൃദക്കാറ്റിന്റെ ഈ ഹൃദ്യസാന്നിദ്ധ്യത്തിന് ഹൃദയംഗമമായ നന്ദി...
ശുഭാശംസകൾ.....
നഗരങ്ങളിലെല്ലാം പാമ്പിന്റെ വായ്ക്കകത്ത് പെട്ടുപോയ തവളകളുടെ കലപിലകൾ മാത്രം
അവർക്കു വിശക്കുന്നുണ്ട് ഒരിക്കലും ഒടുങ്ങാതെ..
ഒരു വിശപ്പടങ്ങുമ്പോൾ വേറൊന്നിന് വേണ്ടി വിശന്ന് വിശന്ന് അങ്ങനെ...
കുഞ്ഞു ബാലികക്കും വയറ് വിശക്കുന്നു ഒരിറ്റ് ദയക്ക് വേണ്ടി മാത്രം..
അവൾക്കുവേണ്ടി ഒഴുകിയ ആ രണ്ടു തുള്ളിക്കണ്ണീരുകൊണ്ട് കുറിച്ചിട്ട വരികൾക്ക് എല്ലാ ആശംസകളും നേരുന്നു..
വളരെ നന്ദി ഗിരീഷ് ഭായ്, ഈ ഹൃദയാക്ഷരങ്ങൾക്ക്.
ശുഭാശംസകൾ...
ബ്ലോഗ് ഒന്നും വായിക്കാറില്ല.
സൗഗന്ധികത്തിന്റെ ഓരോ വരികളിലും കവിയുടെ ആത്മാവ് നിറഞ്ഞു തുളുംബുന്നുണ്ട്. അത് തന്നെയാണ് ഈ കവിതയുടെ പ്രത്യേകതയും.
തിരക്കുകൾക്കിടയിലും ഈ പോസ്റ്റ് വായിച്ച്, പ്രോത്സാഹനവാക്കുകൾ കുറിച്ച നല്ല മനസ്സിന് ഒരായിരം നന്ദി സർ..
ശുഭാശംസകൾ...
Manoharamyi ezuthi
Nalloru ithivruttham ,,,,,
Aashamsakal
വളരെ നന്ദി; ഈ പ്രോത്സാഹനത്തിന്
ശുഭാശംസകൾ....
Nalla prameyam. Avatharanam.
Best wishes my friend.
ഹൃദയം നിറഞ്ഞ നന്ദി ഡോക്ടർ; ഈ നല്ല വാക്കുകൾക്ക്.
ശുഭാശംസകൾ...
Well versed. I tried to add you to my bloggers list. But not able to..
Anyway, all the best
വളരെ നന്ദി; ഈ വരവിനും പ്രോത്സാഹന വചനങ്ങൾക്കും.
ശുഭാശംസകൾ...
പകല്‍ മുഴുവന്‍ ഇരന്നു നടന്നു രാവിന്റെ ഇരുട്ടു പടവുകളില്‍ തെന്നിപ്പോകുന്ന (എവിടെയെന്നു നമ്മള് അറിയാത്ത)അനാഥ ബാല്യങ്ങള്‍,ഇത്തിരി കണ്ണീര് പ്രവാഹമായി വാക്കുകളിലൊഴുകിപ്പരക്കുമ്പോള് തേങ്ങുന്നു ഞാനും ഉള്ളു നൊന്ത്....
ഈ പ്രോത്സാഹനത്തിന് നിസ്സീമമായ നന്ദി സർ....
ശുഭാശംസകൾ.....
വായിച്ചു. ബ്ലോഗുകളില്‍ കയറിയിറങ്ങുന്നതിനിടയില്‍ വന്നതാണ്. നന്നായി.
ഹൃദയം നിറഞ്ഞ നന്ദി... വന്നതിനും, പോസ്റ്റ് വായിച്ച് രണ്ടു വാക്ക് കുറിച്ചതിനും.
ശുഭാശംസകൾ.....
കൊള്ളാം ...ആശംസകൾ .......
ഈ പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ നന്ദി..
ശുഭാശംസകൾ......
പ്രമേയം ശക്തമായി പ്രകടമാണ് ഈ വരികളിൽ. നല്ല തെളിഞ്ഞ എഴുത്ത് . ഈ ബ്ലോഗിനെ പിന്തുടരാൻ ഒരു ശ്രമം നടത്തി ഞാൻ. നിഷ്ഫലമായി. ഇനിയെന്ത് ചെയ്യും?
മേയ് 28-ന് ഇതേ പോസ്റ്റിൽ വന്ന് കമന്റെഴുതിയതോർക്കുന്നു. വീണ്ടുമെത്തി കുറിച്ച ഈ നല്ല വാക്കുകൾക്ക് ഒരിക്കൽക്കൂടി ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഫോളോ ഓപ്ഷൻ ആക്ടീവ് ആക്കിയില്ല. എന്തോ, ബ്ലോഗ് ആരംഭിച്ച സമയത്ത് അങ്ങനെയങ്ങു തോന്നിപ്പോയി. പോകുന്ന വഴികളിൽ, വാഹനങ്ങളിൽ, ഇടയ്ക്ക് സായാഹനങ്ങൾ ചെലവഴിക്കാറുള്ള കടൽത്തീരങ്ങളിലുമൊക്കെ ഒരു ഹായ് പറഞ്ഞ്, ഒരു ചെറുചിരി തൂകി, തിരികെക്കിട്ടിയാലതും സ്വീകരിച്ചങ്ങു നീങ്ങുന്നതിനുമുണ്ടൊരു രസം. നല്ല മിതശീതോഷ്ണ കാലാവസ്ഥ. നമ്മളും ഹാപ്പി, മറ്റുള്ളവരും ഹാപ്പി, അങ്ങനെല്ലാവരും ഹാപ്പി. ഓരോ മനുഷ്യരുടെ
ഓരോരോ ചിന്താഗതികൾ :)
ഇതിലെ ശരികേടുകൾ മനുഷ്യസഹജമായ ചിന്താപരിമിതികളായിക്കരുതി ക്ഷമിച്ച്, തുടർന്നും സമയമനുവദിക്കും പോലെ വന്ന് അഭിപ്രായങ്ങൾ കുറിച്ച് പ്രോത്സാഹിപ്പിക്കു മല്ലോ.
ഒരിക്കൽക്കൂടി, നല്ല വാക്കുകൾക്ക് നിസ്സീമമായ നന്ദി.....
ശുഭാശംസകൾ....
കണ്ണുനീരിനു ജീവനുണ്ട് എന്ന് തോന്നിപ്പിക്കുന്ന വരികൾ
ആ പിഞ്ചു കുഞ്ഞിന്റെ മുഖത്തിനൊപ്പം എത്ര ദൂരം
നോവുന്ന ഹൃദയം സഞ്ചരിച്ചു ആ സഞ്ചാരം ഇത്തരം ഒരു
കവിത ആയപ്പോൾ വായിക്കുന്നവർ കൂടി കൊണ്ടിരിക്കുന്നു
ബാഗ്പൈപ്പേർ പോലെ ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിലും
നിസ്സങ്ങമായി കൂടെ
നല്ല മനോഹരമായി ദുഖവും അമര്‍ഷവും ചാലിചെഴുതി
ഈ ഹൃദയാക്ഷരങ്ങൾക്ക് ഒരുപാട് നന്ദി ബൈജു ഭായ്..
ശുഭാശംസകൾ......
നല്ല വരികള്‍ .വൈകിയെങ്കിലും വായിച്ചു .ആശംസകള്‍ .
ഹൃദയം നിറഞ്ഞ നന്ദി...
ശുഭാശംസകൾ....
goodone
വളരെ നന്ദി പ്രോത്സാഹനത്തിന്.
ശുഭാശംസകൾ....
ഹൃദയസ്പര്ശമീ വരികള്‍.
ഒരുപാട് നന്ദിയുണ്ട്. ഈ പ്രോത്സാഹന വാക്കുകൾക്ക്
ശുഭാശംസകൾ.....
ആ കുഞ്ഞുപൈതലിന് വേണ്ടിയൊരു വിങ്ങൽ...!
വളരെ നന്ദി... വായനയ്ക്കും, അഭിപ്രായങ്ങളെഴുതി പ്രോത്സാഹനമേകുന്നതിനും.
ശുഭാശംസകൾ......
Post a Comment