Sunday, December 2, 2012

സ്നേഹനിലാപ്പൂവ്- കവിത




നീ, രാവിതിൻ നൊമ്പരക്കണ്ണുനീർ
ഗതികെട്ടൊരു നേരിന്റെ നെഞ്ചകപ്പൂവ്
‘അമ്മത്തൊട്ടിലി’ലെപ്പെൺനിലാവേ...
നിന്റെ നഷ്ടസുകൃതമാം സ്നേഹവർഷം
ഒരു കവിൾപ്പൂവിലെ കണ്ണീരിന്നുപ്പുമായ്
നിന്റെ ചുണ്ടിലലിഞ്ഞതു ചില മാത്ര മാത്രം
 തേടുന്നുവോ നീ പരമമാ പുണ്യഗന്ധം?
വിധുരമൊരു രാക്കിളിപ്പാട്ടിന്റെയല തോർന്ന പോലെ
വ്യോമ തീരങ്ങൾക്കുമപ്പുറം
സ്വർഗ്ഗീയ സാഗര സീമകൾ താണ്ടി
പറന്നകലെയാ സ്നേഹപ്രവാഹം
വിമൂകമീ രാവും നിലാവുമൊപ്പം...
പകരാം നിനക്കെന്റെ ഗന്ധം
അതു മാത്രമിന്നെന്റെ സ്വന്തം
നിന്നരികിലീ ചെമ്പകത്തൈയ്യിൽ വിടരുന്നു
ഞാനാം സ്നേഹ നിലാവിന്റെ പൂവ്
നിന്നമ്മനിലാവിന്റെ തുണ്ട്....!!

18 comments:

മനോജ് ഹരിഗീതപുരം said...

അമ്മ മനസ്സ്......നന്നായി...

സൗഗന്ധികം said...

മനോജ്, നന്ദി...ശുഭാശാംസകൾ...

Kalavallabhan said...

കിളിർമ്മയേകുന്ന അമ്മനിലാവിന്റെ തുണ്ട്‌

നല്ല കവിത
ആശംസകൾ

Mohammed Kutty.N said...

അമ്മനിലാവിന്റെ തുണ്ട്.മനോഹരം..

ഷാജി നായരമ്പലം said...

അമ്മനിലാവിന്റെ തുണ്ടും പിടിച്ചു ഞാൻ
തെല്ലു നേരം ചേലു നോക്കി നിന്നൂ

സൗഗന്ധികം said...

അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാ സുമനസ്സുകൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി...

ശുഭാശംസകൾ...

സലീം കുലുക്കല്ലുര്‍ said...

നല്ല വരികള്‍ക്ക് നന്ദി ...!

സൗഗന്ധികം said...

ഹൃദയപൂർവം നന്ദി...

ശുഭാശംസകൾ......

Madhusudanan P.V. said...

കൊള്ളാം. ഇനിയും നന്നാക്കാമായിരുന്നുവേന്നു തോന്നി. വീണ്ടും കാണാം. ആശംസകൾ

Madhusudanan P.V. said...

കൊള്ളാം. ഇനിയും നന്നാക്കാമായിരുന്നുവേന്നു തോന്നി. വീണ്ടും കാണാം. ആശംസകൾ

സൗഗന്ധികം said...

നമസ്കാരം, മധുസൂധനൻ സാർ.......
എന്റെ ഹൃദയം നിറഞ്ഞ നന്ദി.....

പരിമിതികളേറെയുണ്ടെന്റെ എഴുത്തിനു. അറിയാം സാർ.... ഐ വാല്യൂ യുവർ കമന്റ് എ ലോട്ട്.....

ശുഭാശംസകൾ......

Asha Chandran said...

നല്ല രസമുള്ള വരികള്‍ ആശംസകള്‍ ...

സൗഗന്ധികം said...

നന്ദി.....
ശുഭാശംസകൾ......

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അമ്മ നിലാവുപോലെത്തന്നെ,സ്നേഹവും.നന്നായി എഴുതി.

സൗഗന്ധികം said...

നന്ദി സർ.....
ശുഭാശംസകൾ......

Anonymous said...

kurachu profile details.. akamayirunu..aranu enthu anu ennu onnum mansilakilla..

drpmalankot said...

നന്നായിരിക്കുന്നു. ഞാന്‍ സമയവും സൌകര്യവും ഉള്ളപ്പോള്‍ ഓള്‍ഡ്‌ പോസ്റ്റ്സ് എന്നതില്‍ ക്ലിക്കി വായിക്കുകയാണ്.
ഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com

സൗഗന്ധികം said...

വളരെ വളരെ നന്ദി ഡോക്ടർ....
ഈ വരവുകൾക്കും നല്ല വാക്കുകൾക്കും....

ശുഭാശംസകൾ......