മറയുമൊരോർമ്മയായ് നിൻ വഴിയിൽ
ഇളമൊരു കാറ്റിൽ കൊഴിഞ്ഞ പൂക്കൾ തൻ
ഹൃദയ വാത്മീകത്തിലലയിടു-
മൊരു മുഗ്ധ സങ്കല്പസാരമതാരറിഞ്ഞു?
ഒരു രാഗ തപസ്സിൻ വരമായ്, പരാഗമായ്
നിറം മങ്ങി, യൊരു വാസന്തത്തിനനുബന്ധ ശോഭിത-
ബിന്ദുവായ് മാത്രം വിടർന്നുവതെങ്കിലും
എൻ ഹൃദയമരുഭൂവിന്നൂഷരസ്ഥലികളിൽ
സ്വപ്നങ്ങൾ വാടിയ മൂക തടങ്ങളിൽ
ഒരിയ്ക്കൽ നിൻ പ്രണയവർഷത്തിന്റെയാർദ്ര വിരൽത്തുമ്പി-
ലുയിരിട്ട വസന്തത്തിനഴകതെന്നറിക നീ
ചടുലമാം കാലവേഗത്തിലും നിമിഷങ്ങ-
ളിടറുന്ന വിധുരദിനങ്ങൾക്കറുതിയിൽ
നമ്രമാം നിൻ കാർമുഖം പെയ്തൊഴിഞ്ഞതിൻ
നൊമ്പരപ്പുഴയിലാപ്പൂക്കാലം മാഞ്ഞുപോയ്..
പിന്നെയുമീ വഴിയോരത്തീ വാകയില-
തിൻ പുനർജ്ജനിമന്ത്രം വിതുമ്പി നിന്നു
ഒടുവിൽ നിൻ സീമന്ത സൂര്യാഗ്നിയിൽ വെന്തി-
ട്ടൊരു പാഴ്ക്കിനാവായതു മണ്ണിൽ വീണു
അവിടെയന്നമ്മതൻ മാറില്ക്കിടന്നു ഞാൻ
നേരുന്നിതാ കോടിയാശംസകൾ
മിഴിയകന്നെന്നാലുമകലാത്തൊരാത്മീയ-
പ്രണയത്തിന്നാർദ്രത പുല്കിയെന്നും
വാടാതെയുഴറാതെ നില്ക്കുമാപ്പൂക്കളെൻ
ഭഗ്നസ്വപ്നങ്ങൾതൻ ചിതയ്ക്കരികിൽ......!
13 comments:
എന്തോ വായിച്ചിട്ടങ്ങോട്ട് ദഹിക്കുന്നില്ല....പുതിയ ബ്ലോഗറാണന്നു തോന്നുന്നു. അക്ഷരങ്ങള് കുറച്ചുകൂടി വലുതാക്കിയാല് നന്ന്...ആശംസകള്
അതെ. ഞാൻ പുതിയ ബ്ളോഗറാണു.
എല്ലം പഠിച്ചു വരുന്നതേയുള്ളൂ......
കുറവുകൾ തിരുത്താൻ ശ്രമിക്കാം.
അഭിപ്രായം രേഖപ്പെടുത്തിയതിനു ഹൃദയം നിറഞ്ഞ നന്ദി....
ശുഭാശംസകൾ.......
ആശംസകള്‍ ......
കവിത വായിച്ചു. താങ്കളുടെ ഉള്ളിൽ കവിതയുണ്ടെങ്കിലും അതു ശരിക്കും അനുഭവവേദ്യമാവുന്നില്ല. വാക്കുകളുടെ അർത്ഥം മനസ്സിലാക്കി എഴുതുക. ആശംസകൾ
ശ്രമിക്കാം സർ......
പോരായ്മകൾ ചൂണ്ടിക്കട്ടുന്നതിനു
ഒരായിരം നന്ദി.......
ശുഭാശംസകൾ.......
ആശംസകള് ..
കമ്പ്യൂട്ടെർ ടിപ്സ്, പൈമ,.....നന്ദി.....
ശുഭാശംസകൾ.....
നല്ല കവിത .... ആശംസകള്
നന്ദി..നന്ദി....
ശുഭാശംസകൾ......
എല്ലാ കവിതകളും വായിച്ചു. കൂടുതല്‍ കൂടുതല്‍ എഴുതുമല്ലോ.
പിച്ച വയ്ക്കുന്നതേയുള്ളു...
വന്നതിനു ഒരുപാടു നന്ദി.....
ശുഭാശംസകൾ
ആശയം നന്നായിരിക്കുന്നു. നല്ല പദപ്രയോഗങ്ങളും ഉണ്ട്. കവിതയില്‍ (ഗദ്യകവിതയില്‍ അല്ല) ഒരു rhythm ഉടനീളം ഉണ്ടെങ്കിലേ കവിതാപാരായണത്തില്‍ ഒരു സുഖം തോന്നൂ എന്നാണു എന്റെ അഭിപ്രായം. (ആ ഒരു കാരണം കൊണ്ട് ഞാന്‍ പലപ്പോഴും ഗദ്യകവിതയേ എഴുതാറുള്ളൂ.) അത് താങ്കള്‍ക്കു സാധിക്കും എന്നും തോന്നി കേട്ടോ. ഭാവുകങ്ങള്‍.
നന്ദി...
ശുഭാശംസകൾ.....
Post a Comment