കേൾക്കുവാനിനി നീ വരില്ലെങ്കിലും
മരണത്തിൻ മരവിച്ച താഴ്വര തേടി
പറന്നു മറഞ്ഞങ്ങു പോയെങ്കിലും
നിൻ മരണകുടീരത്തിനരികത്തിരുന്നൊന്നു
പാടട്ടെ ഞാനെന്റെ പാട്ടു കൂടി
ഒരു കണം...........
വിലയില്ലെങ്കിലുമെന്റെ മിഴിനീർക്കണം
പൊഴിയ്ക്കട്ടെ ഞാനുമിന്നീ മണലിൽ
നീ വാർത്ത കണ്ണീർക്കടലിന്റെ തീരത്ത്
പകരമാകാത്തൊരു മഞ്ഞിൻ കണം...!
പറയാത്ത മറുമൊഴിയാണോ..?
നീയിനി വിടരാത്ത ചിരിമലരാണോ...?
ഒരു സ്വരം............
ശ്രുതിഹീനമെങ്കിലുമെൻ പാട്ടിൻ സ്വരം
മീട്ടട്ടെ ഞാനിന്നീ തന്ത്രികളിൽ
ഒരു തുള്ളി കനിവിനായ് നീയാർത്തു കരഞ്ഞപ്പോൾ
അഭയമേകാത്തൊരെൻ കൈവിരലാൽ...!
തെളിയാത്ത മണിവിളക്കാണോ....?
നീയിനിയുണരാത്ത നിദ്രയിലാണോ...?
20 comments:
നിനക്കായ് ഞാനും....എനിക്കായി നീയും....ഓമലേ എന്നെപ്പിരിഞ്ഞ് നീയേത് വിദൂരതയിലേക്കാണ് പോയത്....നിന്നെക്കുറിച്ചോര്ത്ത് പാടി ഞാന് ചങ്ക് പൊട്ടി മരിക്കും....ആത്മാവില് നിന്നും വിരിയുന്ന കവിത
ഹൃദയാക്ഷരങ്ങൾക്കു നന്ദി.......
ശുഭാശംസകൾ.....
Parayathaa marumozhiyano neeyini viriyatha chirimalarano nannnayirikkunnu
വന്നതിനു ഒരുപാടു നന്ദി....
ശുഭാശംസകൾ......
കവിത വളരെ നന്നായിട്ടുണ്ട്..
കൂടുതൽ നല്ല കവിതകൾ ഇനിയുമുണ്ടാവട്ടെ..
പുതുവത്സരാശംസകളോടെ..
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി..
ശുഭാശംസകൾ...
ശ്രുതിഹീനമെങ്കിലുമെൻ പാട്ടിൻ സ്വരം
മീട്ടട്ടെ ഞാനിന്നീ തന്ത്രികളിൽ......
Nalla varikal. Best wishes.
നന്ദി ഡോക്ടർ......
ശുഭാശംസകൾ........
ശുഭാശംസകള്‍.....
നന്ദി....നന്ദി.....
ശുഭാശംസകള്‍ ......
Unaratha nidrayilanu...
Unaratha nidrayilanu...
ഹൃദയപൂർവം നന്ദി...
ശുഭാശംസകൾ......
nalla thalabodhamulla kavithakal. :) ashamsakal
നന്ദി...നന്ദി...
ശുഭാശംസകൾ......
ഈ കവിത കേട്ടാൽ മരണകുടീരം വിട്ട് തീർച്ചയായും ഉണർന്നെഴുന്നേൽക്കും. ആശംസകൾ.
നമോവാകം ... പുണ്യ വചസ്സേ ........
നന്ദി...നന്ദി...
ശുഭാശംസകൾ......
പൊഴിയുന്ന മിഴിനീര്‍ കണങ്ങള്‍
നിന്നോടനിക്കുള്ള
വിലമതിക്കാനാവാത്ത
സ്നേഹത്തിന്റെ
നിലയ്കാത്ത ധാരയല്ലേ...?
കവിത ഇഷ്ടമായി.
ശുഭാശംസകൾ....
നന്ദി ശ്രീജേഷ് ....
ശുഭാശംസകള്‍ .......
Post a Comment