Saturday, January 19, 2013

ദൈവ സ്നേഹം


വെറുതേ വിമൂക തമസ്സിൽ
ഒഴുകും പുഴ പോലെ കേഴും മനസ്സേ..
മതിയിനി പരിഭവ രാഗം
കേൾക്കൂ അനുപമ സ്വർഗ്ഗീയഗീതം
അഴലിൻ തിരശ്ശീല നീക്കി
ചുറ്റും വിടരുന്ന പൂക്കളെ നോക്കൂ
സ്നേഹം തളിച്ചതിൽ തേനായ്
മധുരം നിറയ്ക്കൊന്നൊരീശനെക്കാണൂ
ഇരുളല്ല, മിഴികളിൽ വെളിച്ചമായ് കാഴ്ച തൻ
വരമതിനവനേകിയില്ലേ ?
ഇനിയുമീക്കണ്ണീർക്കണങ്ങൾ
എന്തിനുതിരുന്നതീക്കവിൾത്തട്ടിൽ ?
വിടർന്നിടും ചിരിമുകുളങ്ങൾ
ദൈവ സ്പർശത്താൽ  വാഴ്വിതിലെന്നും
മിഴിനീർ തുടച്ചൊട്ടു നേരം
പാടും കിളികൾ തൻ ഗാനം ശ്രവിക്കൂ
ആകാശ മിഴിനീരിൽ പ്പോലും
നിറമേഴുമിണക്കുന്നൊരീശനെ വാഴ്ത്തൂ
തളരേണ്ട, വഴികളിൽ തണലായ്, സ്നേഹത്തിൻ
കാറ്റായ് അവൻ കൂടെയെത്തും
ഇനിയുമീ നൊമ്പര മഴയിൽ
എന്തേ, നനയുന്നു മാനസമേ നീ ?
പൊഴിഞ്ഞിടും മധുമഴയായി
സ്വർഗ്ഗീയ സാന്ത്വനം ജീവനിലെന്നും...

32 comments:

സൗഗന്ധികം said...

കുഞ്ഞു കുഞ്ഞു വിഷമതകളിൽ പ്പോലും, നമ്മൾ ദൈവം തന്ന വലിയ അനുഗ്രഹങ്ങൾ മറന്ന്‌ പരിതപിക്കുന്നു.

ഓരോ കാലടിയിലും നമ്മെ താങ്ങുന്ന പരമ കാരുണ്യത്തെ കാണാതിരിക്കരുതേ....

ഈശ്വരൻ അനുഗ്രഹിക്കട്ടെ...

ശുഭാശംസകൾ......

ajith said...

അനുപമസ്വര്‍ഗീയഗീതകം.

നല്ലൊരു പോസിറ്റിവ് എനര്‍ജി തരുന്ന വരികള്‍

Unknown said...

Enthe nanayunnu manasame nee

സൗഗന്ധികം said...

അജിത് സർ, അനൂപ്, ഈ നല്ല വാക്കുകൾക്ക് സസ്നേഹം നന്ദി പറയുന്നു..


ശുഭാശംസകൾ....

Dr Premakumaran Nair Malankot said...

നന്നായിരിക്കുന്നു. ദൈവസ്നേഹം പ്രപഞ്ചത്തില്‍ ഏതു ചരാചരങ്ങളിലാണ് നാം കാണാത്തത്? പലപ്പോഴും നമുക്ക് തോന്നും - ദൈവത്തിന്റെ ഒരു മഹിമയേ...... അതെ, അത് അനിര്‍വചനീയം. ഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com

Nidheesh Varma Raja U said...

സ്നേഹം തളിച്ചതിൽ തേനായ്
മധുരം നിറയ്ക്കൊന്നൊരീശനെക്കാണൂ

ആ കാഴ്ചയാണ് വേണ്ടത്‌.. ..,നന്നായ്ട്ടോ

AnuRaj.Ks said...

പ്രഭാതത്തിലെ പ്രാര്ത്ഥനാ ഗീതം പോലെ ചൈതന്യപൂര്ണ്ണമായ വരികള്......ആശംസകള്

നിസാരന്‍ .. said...

ദൈവാനുഗ്രഹം എന്നുമുണ്ടാകട്ടെ

മാധവൻ said...

സലാം സൗഗന്ധികമേ ..ഭഗവത്സ്മരണയിലേക്ക് എണ്ണപകര്‍ന്ന് തെളിച്ചമേറ്റുന്നുണ്ട് കവിത

സൗഗന്ധികം said...

പ്രിയപ്പെട്ട ഡോക്ടർ, നിധീഷ്, അനുരാജ്.നിസ്സാരൻ, വഴിമരങ്ങൾ.. എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ
നന്ദി....

ഈശ്വരൻ അനുഗ്രഹിക്കട്ടെ...

ശുഭാശംസകൾ.....


റാണിപ്രിയ said...

ശുഭാശംസകൾ......

സൗഗന്ധികം said...

നന്ദി..

ശുഭാശംസകൾ......

Unknown said...

Nice

Good Wishes

സൗഗന്ധികം said...

നന്ദി സർ..

ശുഭാശംസകൾ......



Minu Prem said...

മനസുഖമുള്ള വരികള്‍...ആശംസകള്‍..

സൗഗന്ധികം said...

നന്ദി...

ദൈവം അനുഗ്രഹിക്കട്ടെ..

ശുഭാശംസകൾ....

T.R.GEORGE said...

ആർദ്രത കിനിയുന്ന ഭാവം.ആശംസകൾ

സൗഗന്ധികം said...

നന്ദി .... നന്ദി... നന്ദി ...

ശുഭാശംസകൾ......

Madhusudanan P.V. said...

ആകാശ മിഴിനീരിൽ പ്പോലും
നിറമേഴുമിണക്കുന്നൊരീശനെ വാഴ്ത്തൂ

അർത്ഥസമ്പുഷ്ടമായ നല്ല വരികൾ. അഭിനന്ദനങ്ങൾ

സൗഗന്ധികം said...


സർ,
അങ്ങേയ്ക്ക് എന്റെ വിനീതമായ പ്രണാമം.
ഈ വാക്കുകൾക്കും പ്രോത്സാഹനത്തിനും ഒരായിരം നന്ദി...

ശുഭാശംസകൾ.......

പ്രയാണ്‍ said...

മതിയിനി പരിഭവ രാഗം
കേൾക്കൂ അനുപമ സ്വർഗ്ഗീയഗീതം..:)

സൗഗന്ധികം said...

നന്ദി...

ദൈവം അനുഗ്രഹിക്കട്ടെ....

ശുഭാശംസകൾ......

Satheesan OP said...

ഭാവുകങ്ങള്‍ .

സൗഗന്ധികം said...

നന്ദി..

ശുഭാശംസകൾ......

Unknown said...

പ്രിയപ്പെട്ട ചേച്ചി,
നല്ല കവിത. വളരെ വളരെ നല്ല വരികള്‍ .
വൈകിയതില്‍ ക്ഷമിക്കണം.
ആശംസകള്‍ !
സ്നേഹത്തോടെ,
ഗിരീഷ്‌

സൗഗന്ധികം said...

ഗിരീഷ്,

വളരെ നന്ദി... ഈ വാക്കുകൾക്കും , വരവിനും.


ശുഭാശംസകൾ...

Asha Chandran said...


ചേച്ചി എന്ന് ഒരാള്‍ വിളിച്ചിരിക്കുന്നു..
തല്ക്കാലം ഞാന്‍ സൌഗന്ധികം എന്ന് തന്നെ വിളിക്കുന്നു..
കവിത നന്നായി ..
നൊമ്പര മഴയില്‍
എന്തേ, നനയുന്നു മാനസമേ നീ ?
കൊള്ളാം ... നല്ല വരി ..

സൗഗന്ധികം said...

ചേച്ചി എന്നതും ഒരു നല്ല വിളിയല്ലേ ? എന്ത് പേരായാലും വിളിക്കുമ്പോള്‍ മനസ്സിലും ആ ഭാവം തന്നെ ഉണ്ടായാല്‍ മതി . ഇക്കാലത്ത് അമ്മേ .. ചേച്ചീ .. എന്നൊക്കെ വിളിക്കുമ്പോഴും ഉള്ളില്‍ കാമം നുരയ്ക്കുന്ന എത്രയോ നീച ജന്മങ്ങളെപ്പറ്റി നാം മാധ്യമങ്ങളില്‍ക്കൂടി , വായിക്കുകയും കാണുകയും ചെയ്യുന്നു ..അല്ലേ ..? മനസ്സല്ലേ പ്രധാനം ..അതല്ലേ എല്ലാം ....

വന്നതിനും , ഈ നല്ല വാക്കുകള്‍ക്കും ഒരുപാട് നന്ദി..

ദൈവം അനുഗ്രഹിക്കട്ടെ ..

ശുഭാശംസകള്‍........

ഭാനു കളരിക്കല്‍ said...

സാന്ത്വനമായി ഈ കവിത തമസ്സില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്നു.

സൗഗന്ധികം said...

ജഗദീശ്വരന്‍ അങ്ങയെ അനുഗ്രഹിക്കട്ടെ

ശുഭാശംസകള്‍ .....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഹൃദ്യമായ കാവ്യസുഗന്ധം..

സൗഗന്ധികം said...

സുഗന്ധമേകുന്നീ സാന്നിദ്ധ്യം...
നന്ദി സർ

ശുഭാശംസകൾ...