Friday, December 21, 2012

ജഗദീശ്വരനോട്...



വിശ്വമാനസമായ് വിളങ്ങു-
മനശ്വര പ്രേമ ധാമമേ...
കാണ്മതില്ലതിഗൂഢമെങ്കിലും
ഉണ്മ തന്നെ നീ നിത്യതേ..!!
വിളങ്ങിയാദിയിൽ സീമയറ്റു
തിളങ്ങി നിൻ മഹസ്സെങ്ങുമായ്
ആദിയന്തങ്ങൾ തീണ്ടിടാത്തൊരു
മായയായ്, മഹാമൗനമായ്
സർഗ്ഗചാതുരിയാർന്നു നിൻ ശ്വാസം
നിർഗ്ഗളിച്ചൊരു നാദമായ്
പാകമാം തവ വൈഭവത്തിങ്കൽ
രൂപമായതു സൃഷ്ടിയായ്..!!
കല്ലിലും കുഞ്ഞു പൂവിലും പിന്നെ
മെല്ലെ വീശുന്ന കാറ്റിലും
വീതിയായ് നഭഃസ്ഥലത്തിലും
നീതിയായ് നിയമത്തിലും
രമ്യമായ്ത്തന്നെ പൂത്തുനില്ക്കുന്നു
നമ്യമാം തവ മാനസം
കുമ്പിടുന്നു പദാംബുജം
അനുകമ്പ തേടുന്നു ഞാൻ ചിരം
ദീതിയേകിത്തെളിഞ്ഞു നില്ക്കണം
ദീപമായ് ജീവിതത്തിലും
ധർമമ ശോഷണം നീക്കിയെന്നെന്നും
കർമ്മവീഥിയിൽ കാക്കണം....

വിശ്വമാനസമായ് വിളങ്ങു-
മനശ്വര പ്രേമ ധാമമേ...
കാണ്മതില്ലതിഗൂഢമെങ്കിലും
ഉണ്മ തന്നെ നീ നിത്യതേ..!!

23 comments:

Mohammed Kutty.N said...

ദൈവസാന്നിധ്യം ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്ന ഹൃദയഹാരിയായ കവിത...ദൈവത്തിന്‍റെ ഈ അനുഗ്രഹീത കയ്യൊപ്പ് ഈ വരികളില്‍ ഒളിവീശുന്നുണ്ട്,തീര്‍ച്ച.(ഭംഗിവാക്കല്ല.മനസ്സില്‍ അത്രമാത്രം തട്ടി)
____________________
എന്തേ ഇവിടെ കമ്മന്റുകള്‍ കാണുന്നില്ല?നല്ലതിന്റെ പിന്നില്‍ ആള്‍കൂടുക പരിമിതം,അല്ലേ?ഞാനീ പോസ്റ്റു 'ബൂലോക'ത്ത്‌ ഒന്ന് എത്തിക്കട്ടെ...?

Rainy Dreamz ( said...

കൊള്ളാം വളരെ നല്ലൊരു കവിത തന്നെ

Unknown said...

നല്ല കവിത
ആശംസകള്‍

ഞാന്‍ പുണ്യവാളന്‍ said...
This comment has been removed by the author.
ഞാന്‍ പുണ്യവാളന്‍ said...

നല്ല പദവിന്യാസമുള്ള കവിത, താങ്കളുടെ മറ്റു കവിതകളെ അപേക്ഷിച്ചു വളരെ ഇഷ്ടമായി സ്നേഹാശംസകളോടെ @ PUNYAVAALAN

സൗഗന്ധികം said...

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി...

ഈശ്വരൻ അനുഗ്രഹിക്കട്ടെ....

ശുഭാശംസകൾ...

ഷാജു അത്താണിക്കല്‍ said...

നല്ല വരികൾ
അതിലുണ്ട് താങ്കളിലുള്ള ദൈവം

Unknown said...

ഇങ്ങനെ, കവിതയുടെ ലക്ഷണങ്ങൾ കാണികുന്നവ അപൂർവ്വമായേ ബൂലോഗത്ത് കാണാറുള്ളൂ.
വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന നല്ല കവിതകളുടെ പ്രതിനിധിയാണീ കവിത. അധികമൊന്നും വായിക്കപ്പെടാതെ കിടക്കുന്നത് ദു:ഖകരം!

സൗഗന്ധികം said...

നന്ദി...നന്ദി....

ശുഭാശംസകൾ......

Nidheesh Varma Raja U said...

നിഗൂടമെന്കിലും ഉണ്മയെ തിരിച്ചറിയുന്ന കവിത ആശംസകള്‍.....,


പേര് വെളിപ്പെടുത്തു. കവി തിരിച്ച്ചരിയപ്പെടട്ടെ

Nidheesh Varma Raja U said...

നിഗൂടമെന്കിലും ഉണ്മയെ തിരിച്ചറിയുന്ന കവിത ആശംസകള്‍.....,


പേര് വെളിപ്പെടുത്തു. കവി തിരിച്ച്ചരിയപ്പെടട്ടെ

സൗഗന്ധികം said...

നന്ദി...നന്ദി....

ശുഭാശംസകൾ......

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഭക്തിശുദ്ധമായ ഒരു മനസ്സിന്റെ പഞ്ചാമൃതം പോലെയുള്ള പ്രാര്‍ത്ഥന.ആശംസകള്‍

സൗഗന്ധികം said...

നന്ദി സർ.....
ശുഭാശംസകൾ......

praveen mash (abiprayam.com) said...

വിശ്വമാനസമായ് വിളങ്ങു-
മനശ്വര പ്രേമ ധാമമേ...

സൗഗന്ധികം said...

നന്ദി സർ.....
ശുഭാശംസകൾ......

Asha Chandran said...

ഉണ്മയെ തിരിച്ചറിയുന്ന കവിത....
കവിത അതി മനോഹരം ...
ആരാണ് കവിതയുടെ സൗഗന്ധികാരാമത്തിനു പിന്നില്‍ ???
എന്തായലും സൗഗന്ധികാരാമത്തിനു
എന്‍റെ ഹൃദയം നിറഞ്ഞ
"""പുതുവത്സരശംസകള്‍"""

സൗഗന്ധികം said...

നന്ദി...
ഈശ്വരൻ അനുഗ്രഹിക്കട്ടെ....

ശുഭാശംസകൾ....


niDheEsH kRisHnaN @ ~അമൃതംഗമയ~ said...

വളരെ നല്ലൊരു കവിത

സൗഗന്ധികം said...

നന്ദി...നന്ദി....

ശുഭാശംസകൾ......

ബൈജു മണിയങ്കാല said...

ഉണ്മ തന്നെ നീ നിത്യതേ
ഉണ്മ നീ നിത്യ സത്യമേ എന്ന് ചേർത്ത് പാടി
ഒരു ഈശ്വര പ്രാര്ത്ഥന ഇപ്പോഴും മനസ്സില് ഡ്രീം പ്രൊജക്റ്റ്‌ ആയി നിക്കാ
അത് അവിടെ നിക്കട്ടെ ഇത് പോലുള്ള സത്യാ പ്രാര്ത്ഥന ചോല്ലുവാനുള്ളപ്പോൾ
എന്റെ പേടി ഞാൻ എഴുതി കഴിയുമ്പോൾ ദൈവത്തിനു വേദനിക്കുമോ എന്നാ അതാ ശീലം

സൌഗന്ധികത്തിനു ഭാഷ അങ്ങട് "ക്ഷ" വഴങ്ങുന്നുണ്ട് ഗുരുത്വം നന്നായിട്ടുണ്ടെന്ന് കൂട്ടിക്കോളൂ
നന്നായി വരും

സൗഗന്ധികം said...

ബൈജു ഭായ്,

കമന്റ് കാണാൻ വൈകി.വളരെ നന്ദി... ഈശ്വരൻ അനുഗ്രഹിക്കട്ടെ.

ശുഭാശംസകൾ...

Biography of said...

പ്രാർത്ഥന അതെന്തു മാറാരോഗത്തിന്റെയും മരുന്നാണ്