Friday, February 21, 2014

ജന്മദൂരം

കണ്ടെത്താനൊരു കാലം;
നഷ്ടപ്പെടാനൊരു കാലം.
സ്നേഹിക്കാനൊരു കാലം;
വെറുക്കാൻ മറ്റൊന്നും.
പക്ഷേ,സ്നേഹം മാത്രം വിത-
ച്ചതിൻ കതിർ കൊയ്ത്‌,
നീ കാലത്തിനർത്ഥം കണ്ടെത്തിയപ്പോൾ,
ചുറ്റും, സ്വയം നഷ്ടപ്പെട്ടുണങ്ങി വീണത്‌
വെറുപ്പിന്റെ പടുമുളകളായിരുന്നു !

കിനാക്കളുണക്കിയു,മുള്ളത്തെ വാട്ടിയും
വിധിയതിൻ കാനൽപ്പെരുവഴിയൊരുക്കവേ,
വരണ്ട മനസ്സറകളിൽ, പ്രതീക്ഷയുടെ
വീഞ്ഞ്‌ നിറച്ചത്‌ സ്നേഹത്തിന്റെ മായാജാലം തന്നെ !

നോക്കിലും,വാക്കിലും,ചെയ്തതിലൊക്കെയും
സ്നേഹത്തിൻ നറുമണം തൂവി,
ഒടുവിൽ,
സുഗന്ധപ്പുകവള്ളിക്കൂട്ടിനുള്ളിൽ,
മഞ്ഞിന്റെ നിറമുള്ള ഉടുപ്പണിഞ്ഞ്‌,
അപ്പോൾക്കൊഴിഞ്ഞൊരു ശേഫാലീ
പുഷ്പദളം പോലെ,
നീ അവസാന ഉറക്കത്തിലാഴ്‌ന്നപ്പോഴും
നിൻ പുഞ്ചിരിപ്പൂമുഖമെന്നോട്‌ പറഞ്ഞത്‌
"കരയരുതെ"ന്നാണ്‌ !
 

ഇന്നും, 
ഓർമ്മകളുടെ വാനവീഥികളിൽ
നിന്റെ നനുത്ത ചിറകടിയൊച്ചയുണരുമ്പോൾ,
ഞാൻ കേൾക്കുന്നത്‌,
സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ,
ജീവന സന്ദേശഗീതികൾ തന്നെ !

സ്വപ്നഭൂമിക തേടിയുള്ള ദീർഘയാനത്തിൽ,
എന്റെ ഗ്രീഷ്മപഥങ്ങളിലേക്കുതിർന്നു വിഴുന്നത്‌,
അളവറ്റ പ്രത്യാശയുടെ മന്ന തന്നെ !
മൗനത്തിൻ അപാരതയിൽപ്പൊതിഞ്ഞ്‌,
നീ നീട്ടിയ ഉടമ്പടിയിൽ കൈയ്യൊപ്പ്‌ ചാർത്താൻ,
ഈ ജന്മദൂരം എനിക്കിനിയും ബാക്കി.. !!  




40 comments:

ബൈജു മണിയങ്കാല said...

പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തം പുതിയ പദങ്ങൾ പ്രത്യാശപൂരണം കവിത ഇഷ്ടം

AnuRaj.Ks said...

Love :)(:Love

ajith said...

എല്ലാറ്റിനും ഒരു കാലം
പ്രത്യാശയുടെ മന്ന പൊഴിയാന്‍ എപ്പോഴും കാലം!!

മനോഹരകവിത

സൗഗന്ധികം said...

ബൈജു ഭായ്,

ഈ സ്നേഹാഗമനത്തിന് ഒരുപാട് നന്ദി.

ശുഭാശംസകൾ....



അനുരാജ്,

വളരെ നന്ദി... സ്നേഹം.

ശുഭാശംസകൾ....


അജിത് സർ,

ഹൃദയം നിറഞ്ഞ നന്ദി.സമാധാനവും,സന്തോഷവും നേരുന്നു.

ശുഭാശംസകൾ....


ടി. കെ. ഉണ്ണി said...

മികച്ച കവിത..
വളര മനോഹരം..
ആശംസകള്‍

drpmalankot said...


അതെ, എല്ലാം ഒരു കാലം, എല്ലാറ്റിനും ഒരു കാലം.
നല്ല പ്രമേയം, അവതരണം.

drpmalankot said...


അതെ, എല്ലാം ഒരു കാലം, എല്ലാറ്റിനും ഒരു കാലം.
നല്ല പ്രമേയം, അവതരണം.

drpmalankot said...


അതെ, എല്ലാം ഒരു കാലം, എല്ലാറ്റിനും ഒരു കാലം.
നല്ല പ്രമേയം, അവതരണം.

സൗഗന്ധികം said...

ടി.കെ.ഉണ്ണി സർ,

ഈ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി.

ശുഭാശംസകൾ...


ഡോക്ടർ,

അഭിപ്രായമെഴുതി, പ്രോത്സാഹിപ്പിക്കുന്നതിന് ഹൃദയം നിറഞ്ഞ നന്ദി.



ശുഭാശംസകൾ....


SASIKUMAR said...

നദി സമതലത്തിലെത്തുമ്പോഴുള്ള പ്രശാന്തി !! സാഗരം അത്രയകലെയല്ലെന്നുള്ള പതം വന്ന ഭാവം !!!

സൗഗന്ധികം said...

കവിത തുളുമ്പുന്ന ഈ വാക്കുകൾക്ക്, എന്റെ ഹൃദയം നിറഞ്ഞ നന്ദി.


ശുഭാശംസകൾ....

Anonymous said...

gooood..
ajith p nair

കുട്ടനാടന്‍ കാറ്റ് said...

കൊതിച്ചും, കരഞ്ഞും, ചിരിച്ചും ;
മദിച്ചു രസിച്ചോടുന്നു
ജന്മദൂരം
പ്രത്യാശയുടെ മന്ന പൊഴിയുന്ന
സ്വപ്നഭൂമിക തേടി..............

സൗഗന്ധികം said...

ശ്രീ.അജിത്.പി.നായർ,

വളരെ നന്ദി.

ശുഭാശംസകൾ....



റിനു ഭായ്,

പ്രത്യാശയുടെ വെളിച്ചം ജീവിതത്തിലെന്നും മുന്നോട്ട് നയിക്കട്ടെ എന്നാശംസിക്കുന്നു. ഹൃദയം നിറഞ്ഞ നന്ദി; ഈ നല്ല വാക്കുകൾക്ക്.


ശുഭാശംസകൾ.....

ശ്രീ said...

കൊള്ളാം, നന്നായെഴുതി

സൗഗന്ധികം said...

വളരെ നന്ദി ശ്രീ.. ഈ നല്ല വാക്കുകൾക്ക്.

ശുഭാശംസകൾ.....

Sudheer Das said...

ലളിതം. അര്‍ത്ഥവത്തായ വരികള്‍. ഉള്ളില്‍ത്തട്ടുന്ന ശൈലി. കൂടുതല്‍ എഴുതുവാന്‍ കഴിയുമാറാകട്ടെ. ആശംസകള്‍

സൗഗന്ധികം said...

ശ്രീ.സുധീർദാസ്,


വളരെ നന്ദി. വന്നതിനും, പ്രോത്സാഹനമേകിയതിനും.


ശുഭാശംസകൾ......

Mohammed Kutty.N said...

Blog സന്ദര്‍ശനം വളരെ വളരെ പരിമിതം.അതുകൊണ്ടാണ് എത്താനിത്തിരി വൈകുന്നത്.
പിന്നെ കവിത.മനസ്സില്‍ തട്ടുന്ന പ്രമേയം.നമ്മള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് പ്രത്യാശകളും പ്രാര്‍ഥനകളും മാത്രം.വീണ്ടും കാണാം.സസ്നേഹം ....

സൗഗന്ധികം said...

സർ,

തിരക്കുകൾക്കിടയിലും പോസ്റ്റ് വായിച്ച്, അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്ന ഈ നല്ല മനസ്സിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി.സ്നേഹം.


ശുഭാശംസകൾ സർ.....

sulaiman perumukku said...

ഇന്നും,
ഓർമ്മകളുടെ വാനവീഥികളിൽ
നിന്റെ നനുത്ത ചിറകടിയൊച്ചയുണരുമ്പോൾ,
ഞാൻ കേൾക്കുന്നത്‌,
സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ,
ജീവന സന്ദേശഗീതികൾ തന്നെ !....വായിച്ച് മതി വരാത്ത വരികൾ
ഇത്തരം കവിതകൾ ഒരു പാട് ഈ
താളുകളിൽ തെളിയട്ടെ ....ആശംസകൾ .
!

സൗഗന്ധികം said...

സുലൈമാൻ സർ,

ഈ വരവിനും, പ്രോത്സാഹന വാക്കുകൾക്കും ഒരുപാട് നന്ദി.


ശുഭാശംസകൾ.....

നിത്യഹരിത said...

കാലത്തിന്‍റെ കയ്യിലേറി ഒരു ജന്മദൂരം ഇനിയും....

നല്ല കവിതയ്ക്ക് ആശംസകളോടെ...

ശുഭരാത്രി...

സൗഗന്ധികം said...

മിത്രമേ,

വന്നതിനും, പോസ്റ്റ് വായിച്ച്, അഭിപ്രായമെഴുതി പ്രോത്സാഹനമേകിയതിനും ഹൃദയം നിറഞ്ഞ നന്ദി...


ശുഭാശംസകൾ.....

MOIDEEN ANGADIMUGAR said...

ഒരുനല്ല കവിത. അല്പം വൈകിയാണു വായിച്ചത്

കാളിയൻ - kaaliyan said...

പ്രത്യാശയെത്രേ ജീവിതം ..!!

നല്ല വരികൾ ..

Manoj vengola said...

പ്രതീക്ഷയുടെ
വീഞ്ഞ്‌ നിറച്ചത്‌ സ്നേഹത്തിന്റെ മായാജാലം തന്നെ !

ഈ വരികളാണ് ഇഷ്ടമായത്.

സൗഗന്ധികം said...

മൊയ്ദീൻ സർ,

ആദ്യവരവിനും, ഈ നല്ല വാക്കുകൾക്കും നിസ്സീമമായ നന്ദി..


ശുഭാശംസകൾ.....



പ്രിയ റാസി,

വളരെ നന്ദി.. ആദ്യ വരവിന്, ഈ പ്രോത്സാഹനത്തിന്.


ശുഭാശംസകൾ....



മനോജ് ഭായ്,


വന്നതിനും, പോസ്റ്റ് വായിച്ച് പ്രോത്സാഹനവാക്കുകളോതിയതിനും ഒരുപാട് നന്ദി..


ശുഭാശംസകൾ.....


Sangeeth K said...

നല്ലൊരു കവിത... ആശംസകള്‍... :-)

സൗഗന്ധികം said...

സംഗീത്,


ഈ നല്ല വാക്കുകൾക്ക് ഹൃദയംഗമമായ നന്ദി..:)


ശുഭാശംസകൾ.....

ശ്രീദേവി വിനോദ് said...

കിനാക്കളുണക്കിയു,മുള്ളത്തെ വാട്ടിയും
വിധിയതിൻ കാനൽപ്പെരുവഴിയൊരുക്കവേ,
വരണ്ട മനസ്സറകളിൽ, പ്രതീക്ഷയുടെ
വീഞ്ഞ്‌ നിറച്ചത്‌ സ്നേഹത്തിന്റെ മായാജാലം തന്നെ !

സൗഗന്ധികം said...

ശ്രീമതി. ശ്രീദേവി വിനോദ്,

വന്നതിനും, പോസ്റ്റ് വായിച്ച് അഭിപ്രായം കുറിച്ചതിനും വളരെ നന്ദി.


ശുഭാശംസകൾ....

MOIDEEN ANGADIMUGAR said...

വരികൾ ഇഷ്ടപ്പെട്ടു.നന്നായിട്ടുണ്ട്

സൗഗന്ധികം said...

മൊയ്തീൻ സർ,


വീണ്ടും അഭിപ്രായമെഴുതിയതിനു വളരെ നന്ദി സർ. ഓർക്കാതെ സംഭവിച്ചതാവാമെന്നു തോന്നുന്നു. എന്തായാലും ഈ പുനരാഗമനത്തിനു ഹൃദയം നിറഞ്ഞ നന്ദി ഒരിക്കൽക്കൂടി..



ശുഭാശംസകൾ......

അക്ഷരപകര്‍ച്ചകള്‍. said...

കണ്ടെത്താനൊരു കാലം;
നഷ്ടപ്പെടാനൊരു കാലം.
സ്നേഹിക്കാനൊരു കാലം;
വെറുക്കാൻ മറ്റൊന്നും.
പക്ഷേ,സ്നേഹം മാത്രം വിത-
ച്ചതിൻ കതിർ കൊയ്ത്‌,
നീ കാലത്തിനർത്ഥം കണ്ടെത്തിയപ്പോൾ,
ചുറ്റും, സ്വയം നഷ്ടപ്പെട്ടുണങ്ങി വീണത്‌
വെറുപ്പിന്റെ പടുമുളകളായിരുന്നു...

മനോഹരം സൌഗന്ധികം ... വ്യത്യസ്തമായ അവതരണം

സൗഗന്ധികം said...

വളരെ നന്ദി ഈ നല്ല വാക്കുകൾക്ക്. ജീവിതത്തിൽ, ചുറ്റിനും സ്നേഹത്തിന്റെ കതിരുകൾ തന്നെ വിളയട്ടെ..


ശുഭാശംസകൾ....

ഭാനു കളരിക്കല്‍ said...

സ്നേഹത്തിന്റെ മായാ ജാലം കൊണ്ട് ഹൃദയത്തിൽ പ്രതീക്ഷ നിറക്കാൻ ഒരാൾ ഉണ്ടാവുക ജീവന്റെ പുണ്യമാണ്.

സൗഗന്ധികം said...

ഈ നന്മ നിറഞ്ഞ വാക്കുകൾക്ക്‌ പിന്നിൽ നന്മയുടെ വെട്ടമുള്ള ഒരു മനസ്സുമുണ്ടെന്ന് തന്നെ വിശ്വസിക്കുന്നു. ഒരുപാട്‌ നന്ദി സർ ഈ പ്രോത്സഹനത്തിന്‌. എല്ലാവിധ സമാധാനവും നേരുന്നു.

ശുഭാശം സകൾ...



Muralee Mukundan , ബിലാത്തിപട്ടണം said...

കിനാക്കളുണക്കിയു,മുള്ളത്തെ വാട്ടിയും
വിധിയതിൻ കാനൽപ്പെരുവഴിയൊരുക്കവേ,
വരണ്ട മനസ്സറകളിൽ, പ്രതീക്ഷയുടെ
വീഞ്ഞ്‌ നിറച്ചത്‌ സ്നേഹത്തിന്റെ മായാജാലം തന്നെ !

സൗഗന്ധികം said...

വളരെ നന്ദി....

ശുഭാശംസകൾ......