Monday, August 17, 2015

ആത്മാവിൻ സുസ്സ്വരങ്ങൾ


ചില വാക്കുകൾക്ക് കൊമ്പുകളുണ്ട്
മുന്നില്പ്പെട്ടു പോയാൽ ചങ്കു പിളർന്നേറുന്നത്.
കൊമ്പുകൾ കൊണ്ട് ചോരവാർ ന്നു കിടന്നപ്പോൾ
അവൾ വീണ്ടുമൊരു ചോദ്യം കേട്ടു : “നീയാര്‌ ? ”
പ്രാണനും മുറുകെപ്പിടിച്ച് എഴുന്നേറ്റോടുമ്പോഴും അവളറിഞ്ഞു
രക്തദാഹത്തോടെ പിന്തുടർ ന്നുകൊണ്ട് 
അഴിച്ചുവിടപ്പെട്ട ഉത്തരങ്ങളുമുണ്ടെന്ന്..!!

  “ ഉടുത്തുരിഞ്ഞെറിഞ്ഞു കളഞ്ഞ പടുവിഴുപ്പ്;
    ഉള്ളിടറി വിങ്ങി നില്ക്കും നെടുവീർപ്പ്
    അല്ലാതെന്താ നീ..?”

  “ കരിന്തിരിയാളി നില്ക്കും കൽ വിളക്ക്
    കഴുകിയാലും തീർന്നിടാത്ത മെഴുമെഴുക്ക്
    അല്ലാതെന്താ നീ.. ? ”

  “ കാലടിയിൽ കൊണ്ടുകേറും കാരമുള്ള്
     നാലകത്തെരിഞ്ഞടങ്ങും നെഞ്ചിനുള്ള്
     അല്ലാതെന്താ നീ.. ? ”

അഴിച്ചുവിടപ്പെട്ട ഉത്തരങ്ങൾ..
എത്ര ക്രൂരമായിട്ടാണവ കടിച്ചു കുടയുന്നത്..!
എത്ര വേഗമാണവ ചോര നക്കിക്കുടിക്കുന്നത്..!

മൗനത്തിനും കൊമ്പുകളുണ്ട്
ഒന്നു തൊട്ടു നിന്നാൽ പൂത്തുലയുന്നത്
ഓടിത്തളർന്നെത്തി, പൂവണിക്കൊമ്പിൽ ചാരി നില്ക്കവെ
അവൾ സ്വയം ചോദിച്ചു :  “നീയാര്‌ ? 
ചോദ്യത്തിന്റെ ഗ്രീഷ്മാതപത്തിലുരുകുമ്പോഴും അവളറിഞ്ഞു 
മുഗ്ദ്ധഹാസത്തോടെ ചേർത്തു നിർത്തിക്കൊണ്ട്
സ്വന്തം ആത്മാവരുളുന്ന ഉത്തരങ്ങളുമുണ്ടെന്ന്..!!

   ” കുഴൽ വിളി കേട്ടുണർന്നൊരു പൂക്കടമ്പ്
     ചാർത്തണിയിച്ചൊരുക്കി വച്ചൊരു പൊൻ തിടമ്പ്
     അതു തന്നെയല്ലേ നീ..?“ 

    ” മച്ചക,ത്തൊളി ചിതറും നിലവിളക്ക്
      നെഞ്ചകം ചേർന്നു നില്ക്കും നല്ല വാക്ക്
      അതു തന്നെയല്ലേ നീ..?“ 
   
    “ ശോഭനങ്ങളരുളിയെത്തും നല്ക്കിനാവ്
      ശ്രാവണത്തിൻ വാതിലേറും വെണ്ണിലാവ്
      അതു തന്നെയല്ലേ നീ..?”

ആത്മാന്വേഷണത്തിന്നുത്തരങ്ങൾ.. 
എത്ര കരുതലോടെയാണവർ മടിത്തട്ടൊരുക്കിയത്..!
എത്ര വാത്സല്യപൂർവ്വമാണവർ മാറോടു ചേർത്തത്..!!
എത്ര മാധുര്യത്തോടെയാണവർ ജീവിതം എന്നു ചുരത്തിയത്..!!!


17 comments:

സൗഗന്ധികം said...

പ്രിയരേ,

നിങ്ങൾ നല്കി വരുന്ന പ്രോത്സാഹങ്ങൾക്കും അതിലുപരി സ്നേഹത്തിനും ഒരായിരം നന്ദി.. തുടർന്നും അതുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു, അഭ്യർത്ഥിക്കുന്നു. ഇൻഷാ അള്ളാഹ്, ഇനി അടുത്ത ഓണത്തിനു കാണാം.

എല്ല്ലാവർക്കും സമാധാനവും സന്തോഷവും നിറഞ്ഞൊരു പൊന്നോണം ആശംസിക്കുന്നു :)


ശുഭാശംസകൾ......

അന്നൂസ് said...

ഇഷ്ടമായി..ആശംസകള്‍

ശ്രീജ എന്‍ എസ് said...

മൗനത്തിനും കൊമ്പുകളുണ്ട്
ഒന്നു തൊട്ടു നിന്നാൽ പൂത്തുലയുന്നത്

AnuRaj.Ks said...

എയ്ത അസ്ത്രം തിരിച്ചെടുക്കാന്‍ കഴിഞ്ഞേക്കും...പക്ഷേ നാവില്‍ നിന്ന് ഉതിര്‍ന്ന വാക്ക്....അതൊരിക്കലും പിന്‍വലിക്കാന്‍ കഴിയുകയില്ല തന്നെ...

Shahid Ibrahim said...

മൗനത്തിനും കൊമ്പുകളു

ബൈജു മണിയങ്കാല said...

മൌനത്തിന്റെ ഇടവേളകൾ
അതിനു അടുത്ത ഓണത്തോളം നീളുന്ന കൊമ്പ്
കാത്തിരിപ്പോളം ഈ കവിത നീണ്ടു നില്ക്കട്ടെ
ഇടവേളയ്ക്കും ഈ കവിതയ്ക്കും കവിയ്ക്കും എല്ലാവിധ ആശംസകളും
സ്നേഹപൂർവ്വം

Sureshkumar Punjhayil said...

Chodyam...!.
.
Manoharam, Ashamsakal...!!!

കുട്ടനാടന്‍ കാറ്റ് said...

ചുരത്തിയെടുത്ത ജീവിതമാണ് ഉത്തരം അല്ലേ...

ബൈജു മണിയങ്കാല said...

ഒരാൽമരം അതിന്റെ ചോട്
കുറച്ചു കരിയിലകൾ
കുറെ ചരൽ
ആരുമില്ലാത്തൊരു ഇത്തിരി നേരം
ചില്ലകളുടെ അനങ്ങുന്ന തണൽ
ഒന്നൂല്ലെടോ വെറുതെ വന്നു നോക്കി
തിരിച്ചു പോണൂ
അത്രന്നെ

Salim kulukkallur said...

നന്നായി ആശംസകള്‍ !

പി. വിജയകുമാർ said...

"മൗനത്തിനും കൊമ്പുകളുണ്ട്
ഒന്നു തൊട്ടു നിന്നാൽ പൂത്തുലയുന്നത്..."
നന്നായി.

Unknown said...

pediyakunnu....




സുധി അറയ്ക്കൽ said...

കൊള്ളാം.!!!!!

Vishnu Girish said...

ഇഷ്ടം. വൈകിയാണ് വന്നത്. എങ്കിലും ഓണമായ്. ഭായ് എവിടെ. വേഗം വരൂ.

Vishnu Girish said...

ഇഷ്ടം. വൈകിയാണ് വന്നത്. എങ്കിലും ഓണമായ്. ഭായ് എവിടെ. വേഗം വരൂ.

ബൈജു മണിയങ്കാല said...

അടുത്ത ഓണത്തിന് കാണാം എന്നൊരു സന്ദേശം തന്നെയാണ് ഇത്തവണ ഓണത്തിന് ആദ്യം ഓര്മ വന്നത് സൗഗന്ധികം സുഖം എന്ന് കരുതുന്നു ഓണാശംസകളും നേരുന്നു

Mohammed Kutty.N said...

അപ്പോള്‍ ഇവിടെ വീണ്ടും വന്നുവല്ലേ ?അറിഞ്ഞില്ല.കവിത വായിച്ചില്ല...വരാം ട്ട്വാ...ഇപ്പോള്‍ ഇത്രമാത്രം ..(വന്നത് അറിയിക്കാത്തതിനുള്ള 'ശിക്ഷ')